മഅദനിയോട് മനുഷ്യത്വപരമായ സമീപനം സ്വീകരിക്കണം: എസ്.കെ.എസ്.എസ്.എഫ്
- Web desk
- Oct 30, 2018 - 07:38
- Updated: Oct 30, 2018 - 07:38
വിചാരണ തടവില്‍ നിന്ന് കടുത്ത വ്യവസ്ഥകളോടെ ജാമ്യം ലഭിച്ച് ബംഗ്ലൂരുവില്‍ കഴിയുന്ന അബ്ദുല്‍ നാസര്‍ മഅദനിയോട് മനുഷ്യത്വപരമായ സമീപനം സ്വീകരിക്കണമെന്ന് എസ്.കെ.എസ്.എഫ് സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.
രോഗിയായ മാതാവിനെ കാണാന്‍ കോടതിയോട് അനുമതി തേടുമ്പോള്‍ അതിനെ സാങ്കേതിക കുരുക്കിലാക്കുന്ന രീതി ഉത്തരവാദപ്പെട്ട സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് ചേര്‍ന്നതല്ല.അദ്ദേഹം കുറ്റവാളിയാണെന്ന് തെളിയിക്കപ്പെടുന്നുവെങ്കില്‍ അതിന് നിയമപരമായ നടപടി സ്വീകരിക്കാം.
എന്നാല്‍ നിരന്തരം പൗരാവകാശങ്ങള്‍ ലംഘിക്കുകയും വിവേചനം മാത്രം സ്വീകരിക്കേണ്ടി വരികയും ചെയ്യുന്ന അവസ്ഥ ഇന്ത്യയുടെ നീതിന്യായ വ്യവസ്ഥയുടെ അന്തസ്സ് നഷ്ടപ്പെടുത്തുന്നവയാണ്.
ഒരു ജനാധിപത്യരാജ്യത്ത് ഇത്തരം പ്രവണതകള്‍ കോടതികളോടുള്ള വിശ്വാസം നഷ്ടപ്പെടുത്തുകയും ഛിദ്രശക്തികള്‍ മുതലെടുപ്പ് നടത്തുകയും ചെയ്യുമെന്ന് നാം ഭയപ്പെടണം.
ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരുകള്‍ നീതിപൂര്‍വ്വം ഇടപെടണമെന്നാവശ്യപ്പെട്ട് കേരള,കര്‍ണാടക മുഖ്യമന്ത്രിമാര്‍ക്ക് നിവേദനം സമര്‍പ്പിക്കാന്‍ തീരുമാനിച്ചു.പാണക്കാട് സയ്യിദ് ഹമീദലി തങ്ങള്‍ അധ്യക്ഷത വഹിച്ചു.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment