രാജ്യത്തെ ബഹുസ്വരതക്ക് പകരം മുസ്‌ലിം ഫോബിയയുടെ ഇന്ത്യന്‍ പതിപ്പാണ് മോദി സര്‍ക്കാര്‍ മുന്നോട്ട് വെക്കുന്നത് :ഹാമിദ് അന്‍സാരി

രാജ്യത്തെ ഭൂരിപക്ഷ പ്രത്യയ ശാസ്ത്രമായ ബഹുസ്വരതയും ജനാധിപത്യവും ഭീഷണിയിലാണെന്നും അതിന് പകരം മുസ്‌ലിം ഫോബിയയുടെ  ഇന്ത്യന്‍ പതിപ്പാണ് സോഷ്യല്‍ മീഡിയയിലും മറ്റും ആര്‍.എസ്.എസ് പ്രചരിപ്പിക്കുന്നതെന്നും അത് നരേന്ദ്രമോദി സര്‍ക്കാര്‍ മുന്നോട്ട് വെക്കുകയും ചെയ്യുകയാണെന്ന് ഇന്ത്യയുടെ മുന്‍ വൈസ് പ്രസിഡണ്ട് ഹാമിദ് അന്‍സാരി പറഞ്ഞു.

കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ വെച്ച് നടന്ന ഫക്‌റുദ്ധീന്‍ അലി അഹ്മദ് അനുസ്മരണ പ്രഭാഷണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ധേഹം.
ഇന്ത്യയുടെ മുന്‍ പ്രസിഡണ്ടായിരുന്ന ഫക്രുദ്ധീന്‍ അലി അഹമ്മദ് ഭാരതത്തിന് വേണ്ടി ചെയ്ത സംഭാവനകളെ അദ്ധേഹം പ്രകീര്‍ത്തിച്ചു.
ഇന്നത്തെ ഇന്ത്യ അതിന്റെ ധാരണയിലും ആവിഷ്‌കരണത്തില്‍ നിന്നും പരിചയത്തില്‍ നിന്നും ഏറെ മാറിയിട്ടുണ്ട്,പുതിയ ആശയങ്ങളെ സൃഷ്ടിച്ചെടുക്കുമ്പോള്‍ ഭൂതകാലത്തെ നിരാകരിക്കുന്നതിലാണ് കൂടുതലും പ്രധാന്യം നല്‍കിയിരിക്കുന്നത്, പഴയ ഇന്ത്യ മരിച്ചു,40 ശതമാനത്തോളം വോട്ടര്‍മാര്‍ ഇപ്പോള്‍ മധ്യ വിഭാഗമാണ് -ഹാമിദ് അന്‍സാരി തന്റെ പ്രഭാഷണത്തില്‍ വിശദീകരിച്ചു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter