ടുനീഷ്യയില്‍ പുതിയ സാമ്പത്തിക നയവുമായി ഗനൂഷിയും പ്രസിഡണ്ടും

 

രാജ്യത്ത് പുതിയ സാമ്പത്തിക നയം ചര്‍ച്ച ചെയ്ത് ടുനീഷ്യന്‍ പ്രസിഡണ്ട് ബെജി കൈഡ് എസ്സബ്‌സിയും അന്നഹ്ദ മൂവ്‌മെന്റ് നേതാവ് ശൈഖ് റാഷിദ് ഗനൂഷിയും. നടക്കാനിരിക്കുന്ന മുന്‍സിപ്പല്‍ തെരെഞ്ഞെടുപ്പിന്റെ മുന്നോടിയായാണ് സാമ്പത്തിക നയത്തെ  പുതിയ ചര്‍ച്ചകള്‍.  രാജ്യത്തെ സാമ്പത്തിക രീതി അഭിവൃദ്ധിപ്പെടാന്‍ പുതിയ നയങ്ങള്‍ ആവശ്യമാണെന്ന് ശൈഖ് റാഷിദ് ഗനൂഷി ചര്‍ച്ചയില്‍ അഭിപ്രായപ്പെട്ടു.
വരാനിരിക്കുന്ന മുന്‍സിപ്പല്‍ തെരെഞ്ഞെടുപ്പിനെ കാര്യഗൗരവത്തോടെയാണ് കാണുന്നതെന്നും അതിന്റെ ഭാഗമായാണ്  സാമ്പത്തിക നയങ്ങളില്‍ പരിഷ്‌കരണം ഉദ്ധേശിക്കുന്നതെന്നും രാജ്യത്തെ പ്രസിഡണ്ട് ബജി കൈഡ് എസ്സബ്‌സി പറഞ്ഞു. മ്യാന്മറിലെ റോഹിങ്ക്യന്‍ മുസ്‌ലിംകള്‍ ഏറെ പ്രയാസത്തോടെയാണ് കഴിയുന്നതെന്നും അക്കാര്യം പ്രസിഡണ്ട് അന്താരാഷ്ട്ര സമൂഹത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും ഗനൂഷി ചര്‍ച്ചക്ക് ശേഷം മാധ്യമങ്ങളോട് വിശദീകരിച്ചു.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter