പൗരത്വ സമര നായകൻ ഷര്‍ജീല്‍ ഇമാമിന് കൊവിഡ്
ന്യൂഡല്‍ഹി: പൗരത്വഭേദഗതി നിയമത്തിനെതിരെയുള്ള സമരത്തിന് നേതൃത്വം നൽകിയതിന്റെ പേരിൽ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത ജെ.എന്‍.യു വിദ്യാര്‍ഥി ഷര്‍ജീല്‍ ഇമാമിന് കൊവിഡ് സ്ഥിരീകരിച്ചു. നിലവില്‍ അസമിലെ ഗുവാഹത്തി ജയിലില്‍ കഴിയുന്ന ഷര്‍ജീലിനെ ഡല്‍ഹിയിലേക്ക് മാറ്റുന്നതിന് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് കൊവിഡ് പോസിറ്റിവ് ആണെന്ന് സ്ഥിരീകരിച്ചത്. ഇദ്ദേഹത്തെ ഡല്‍ഹിയിലേക്ക് ഉടന്‍ മാറ്റില്ലെന്ന് വൃത്തങ്ങള്‍ അറിയിച്ചു.

സി.എ.എ പ്രതിഷേധങ്ങള്‍ക്കിടെ വിദ്വേഷ പ്രസംഗം നടത്തിയെന്നാരോപിച്ചാണ് ഷര്‍ജീലിനെ അറസ്റ്റ് ചെയ്യുന്നത്. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളെ ഇന്ത്യയില്‍ നിന്ന് വേര്‍പ്പെടുത്തണമെന്ന് പ്രസംഗിച്ചെന്നാണ് കേസ്. ഇതേ തുടർന്ന് യുപി, അസം, മണിപ്പൂര്‍, അരുണാചല്‍ പ്രദേശ് അടക്കം 5 സംസ്ഥാനങ്ങള്‍ ഷര്‍ജീല്‍ ഇമാമിന്റെ പ്രസംഗത്തിനെതിരെ രാജ്യദ്രോഹ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. യു.എ.പി.എ ചുമത്തിയ കേസില്‍ ഐ.പി.സി 153A, 124A, 505 എന്നീ വകുപ്പുകളിലാണ് ഷര്‍ജീലിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. ജനുവരി 28ന് ഷര്‍ജീല്‍ ഇമാം ഡല്‍ഹി പൊലീസില്‍ കീഴടങ്ങുകയായിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter