ഖശോഗി വധം; സഊദിയെ പിന്തുണച്ച് അമേരിക്ക
- Web desk
- Nov 22, 2018 - 14:16
- Updated: Nov 22, 2018 - 14:16
സഊദി മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖശോഗി കൊല്ലപ്പെട്ട വിഷയത്തില്‍ സഊദിക്ക് പിന്തുണയുമായി അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ്.
ഖശോഗിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സഊദിക്കെതിരെയും കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാനെതിരെയും ആരോപണങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ട്രംപ് സഊദി ഭരണകൂടത്തിന് പിന്തുണ നല്‍കുന്നുവെന്ന നിലപാടുമായി രംഗത്തെത്തിയത്.
കൊലപാതകത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് സല്‍മാന്‍ രാജാവും കീരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാനും വ്യക്തമാക്കിയിരുന്നുവെങ്കിലും സഊദി കിരീടവകാശിക്ക് പങ്കുണ്ടെന്ന റിപ്പോര്‍ട്ടുകളായിരുന്നു കഴിഞ്ഞ ദിവസം സി.ഐ.എയടക്കം സമര്‍പ്പിച്ചത്. ഇതിന് വിരുദ്ധമായാണ് ട്രംപ് തന്റെ നിലപാട് കൈകൊണ്ടിട്ടുള്ളത്.
ഒക്ടോബര്‍ 2ന് ഇസ്തംബൂളിലെ സഊദി കോണ്‍സുലേറ്റില്‍ വെച്ചായിരുന്നു ഖശോഗി കൊല്ലപ്പെട്ടത്.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment