ഹജ്ജിന് ദിവസങ്ങൾ മാത്രം: മക്കയിലും പരിസരങ്ങളിലും കനത്ത സുരക്ഷ
- Web desk
- Jul 21, 2020 - 20:27
- Updated: Jul 21, 2020 - 20:27
കൊറോണ വൈറസിനെ പ്രതിരോധിക്കാനായി അതി ശക്തമായ ആരോഗ്യ സുരക്ഷാ ക്രമീകരണങ്ങളാണ് പുണ്യ സ്ഥലങ്ങളിലും മക്കയുടെ പരിസരങ്ങളിലും ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നും അനുമതി പത്രമില്ലാതെ ഒരാളെയും പുണ്യ സ്ഥലങ്ങളിലേക്ക് കടത്തി വിടുകയില്ലെന്നും സഊദി പൊതുസുരക്ഷ ഡെപ്യൂട്ടി ഡയറക്ടര്‍ കേണല്‍ സാഇദ് അല്‍ത്വവിയാന്‍ മക്കയില്‍ നടത്തിയ വാര്‍ത്തസമ്മേളനത്തില്‍ വ്യക്തമാക്കി.
മക്കയിലേക്കുള്ള എല്ലാ പ്രവേശന കവാടങ്ങളിലും കര്‍ശന പരിശോധനയുണ്ടാകും. ആവശ്യമാണെങ്കില്‍ ചില ഭാഗങ്ങളും റോഡുകളും അടച്ചിടും. നുഴഞ്ഞുകയറ്റക്കാരെയും അനുമതി പത്രമില്ലാത്തവരെയും പിടികൂടാന്‍ പ്രത്യേക സുരക്ഷസംഘം രംഗത്തുണ്ടാകും. ആരെങ്കിലും ഇത്തരത്തില്‍ കണ്ടെത്തിയാല്‍ കടുത്ത പിഴയും ശിക്ഷയും ഈടാക്കും. ഹാജിമാരുടെ വഴികള്‍, കേന്ദ്രങ്ങള്‍ തുടങ്ങി മുഴുവന്‍ സ്ഥലങ്ങളിലും ശക്‌തമായ ആരോഗ്യ പൊതു സുരക്ഷ നടപ്പിലാക്കും. ജനങ്ങളുടെ സുരക്ഷയാണ് അതി പ്രധാനം. അതിനായി മുഴുവന്‍ സംവിധാനങ്ങളും രംഗത്തിറങ്ങുമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
തീര്‍ത്ഥാടകരുടെ ആരോഗ്യ സുരക്ഷാ പരിഗണിച്ച് വിവിധ സംവിധാനങ്ങളാണ് പുണ്യസ്ഥലങ്ങളില്‍ ആകമാനം സജ്ജീകരിച്ചിരിക്കുന്നത്. ത്വവാഫ്, സഅ്യ്, അറഫ സംഗമം തുടങ്ങി ഹജ്ജിന്റെ പരമ പ്രധാനമായ മുഴുവന്‍ കാര്യങ്ങളിലും സാമൂഹിക അകലം ഉറപ്പാക്കുന്നതിനുള്ള മുഴുവന്‍ സജ്ജീകരണങ്ങളും സംവിധാനിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment