പ്രധാനമന്ത്രിയുടെ ഇസ്‌ലാം വിമര്‍ശനത്തിനെതിരെ പ്രതികരണവുമായി ഓസ്‌ട്രേലിയന്‍ മുസ്‌ലിംകള്‍
- Web desk
- Nov 11, 2018 - 15:55
- Updated: Nov 12, 2018 - 05:51
രാഷ്ട്രത്ത് നടന്ന ഭീകരാക്രമണ പശ്ചാത്തലത്തില്‍ ഇസ്‌ലാമിനെ രൂക്ഷമായി വിമര്‍ശിക്കുന്ന ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണെതിരെ പ്രതികരികരണവുമായി ഓസ്‌ട്രേലിയയിലെ മുസ്‌ലിംകള്‍ രംഗത്ത്.
കഴിഞ്ഞ ദിവസം നവംബര്‍ 9ന് ഓസ്‌ട്രേലിയയിലെ മെല്‍ബോണിലെ ബോര്‍ക്ക് തെരുവില്‍ നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി മുസ് ലിംകളെയും ഇസ് ലാമിനെയും രൂക്ഷമായി വിമര്‍ശിച്ചത്. ആക്രമണത്തില്‍ ഓരാള്‍ക്ക് ജീവഹാനി സംഭവിക്കുകയും രണ്ട പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
ഇസ് ലാമിന്റെ യാഥാസ്ഥിക മതകീയ അധ്യാപനങ്ങളും മതകീയ നേതാക്കളുമാണ് ഇത്തരം പ്രകോപനപരമായ പ്രവര്‍ത്തനങ്ങളിലേക്ക അവരെ പ്രലോഭിപ്പിക്കുന്നുവെന്നും പ്രധാനമന്ത്രി വിമര്‍ശിച്ചു.
സ്‌കോട്ട മോറിസണ്‍ന്റെ ആരോപണങ്ങള്‍ രാഷ്ട്രീയ നേട്ടം കൊയ്യാന്‍ വേണ്ടിയുളളതാണെന്ന് ഓസ്‌ട്രേലിയയിലെ ദേശീയ ഇമാം കൗണ്‍സില്‍ പ്രസ്താവിച്ചു.
ആക്രമണം നടത്തിയ വ്യക്തി മാനസികരോഗിയാണെന്നും അതിന്റെ പേരില്‍ പ്രധാനമന്ത്രി ഇസ്‌ലാമിനെ മുഴുവനായി ആക്ഷേപിക്കരുതെന്നും ഓസ്‌ട്രേലിയയിലെ ഇസ്‌ലാമിക് റിലേഷന്‍ ഫോറം വിശദീകരിച്ചു.
പ്രധാനമന്ത്രി തന്റെ പരാമര്‍ശം പിന്‍വലിക്കണമെന്നും മാപ്പ് പറയണമെന്നും ഇസ്‌ലാമിക് റിലേഷന്‍ ഫോറം വ്യക്താവ് പറഞ്ഞു.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment