ഈജിപ്ത് ഭരണകൂടത്തെ വിമര്‍ശിച്ച് ഹുസ്‌നി മുബാറക്

രാജ്യത്തിന്റെ നിലവിലെ പ്രതിസന്ധികള്‍ വിലയിരുത്തുമ്പോള്‍ ഭരണകൂടം പരാജയമാണെന്നും ഈജിപ്തിനെ പിന്നോട്ട് വലിക്കുകയാണെന്നും മുന്‍ പ്രസിഡണ്ട് ഹുസ്‌നി മുബാറക്.
നിലവിലെ ഭരണകൂടത്തെ വിമര്‍ശിക്കുന്ന ഹുസ്‌നി മുബാറകിന്റെ ഒരുസ്വകാര്യ അഭിമുഖ വീഡിയോ സോഷ്യല്‍ മീഡിയില്‍ വന്നതോടെയാണ് അദ്ധേഹത്തിന്റെ അഭിപ്രായ പ്രകടനം പുറംലോകമറിഞ്ഞത്. അസെഫ് യാ റായെസ് ഗ്രൂപ്പ് സോറി മിസ്റ്റര്‍ പ്രസിഡണ്ട് എന്ന ടാഗ് ലൈനിലാണ് ഫൈസ്ബുക്കിലും സോഷ്യല്‍ മീഡിയയിലും മുബാറകിന്റെ വീഡിയോ പ്രചരിപ്പിക്കുന്നത്.
ചെങ്കടലനിടുത്തെ ദ്വീപ് വിട്ടുകൊടുക്കുന്നതടക്കം നിരവധി വിഷയങ്ങളില്‍ സര്‍ക്കാറിന്റെ നിലപാടിനെ അഭിമുഖത്തില്‍ മുബാറക് രൂക്ഷമായി വിമര്‍ശിച്ചു.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter