അബ്ദുല്‍ ഹകീം ഫൈസി ആദൃശ്ശേരിക്ക് വേള്‍ഡ് മുസ്ലിം കമ്മ്യൂണിറ്റിസ് കൗണ്‍സില്‍  ഡയറക്ടറേറ്റ് അംഗത്വം

 വാഫി വഫിയ്യ വിദ്യാഭ്യാസ സംവിധാനങ്ങളുടെ  കോര്‍ഡിനേറ്ററും ഇന്റ്റര്‍ നാഷണല്‍ ഇസ്ലാമിക് യൂണിവേഴ്‌സിറ്റീസ് ലീഗ് എക്‌സിക്യൂട്ടീവ് ബോര്‍ഡ് മെമ്പറും വളാഞ്ചേരി മര്‍കസ് പ്രിന്‍സിപ്പാളുമായ പ്രൊഫസര്‍ അബ്ദുല്‍ ഹകീം ഫൈസി ആദൃശേരിക്ക് വേള്‍ഡ് മുസ്ലിം കമ്മ്യൂണിറ്റീസ് കൌണ്‍സില്‍ ഡയറക്ടറേറ്റ് അംഗത്വം ലഭിച്ചു

 യൂ എ ഇ   ഭരണകൂടത്തിന്റെ സഹിഷ്ണുതാ കാര്യ  മന്ത്രാലയത്തിനു കീഴില്‍, ഹിസ് ഹൈനെസ് ഷെയ്ഖ് നഹ്യാന്‍ ബിന്‍ മുബാറക് ആല്‍ നഹ്യാന്റെ ആതിഥേയത്വത്തില്‍ മാസങ്ങള്‍ക്കു മുമ്പ് അബുദാബിയില്‍ വെച്ച് നടന്ന  അന്താരാഷ്ട്ര ന്യുനപക്ഷ സമ്മേളനം മുന്നോട്ടുവെച്ച സുപ്രധാനനിര്‍ദ്ദേശം നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ഇപ്പോള്‍ അന്താരാഷ്ട്ര തലത്തില്‍ മുസ്ലിം ന്യുനപക്ഷങ്ങളുടെ ഏകോപന സമിതിക്ക് രൂപം നല്കപ്പെട്ടിരിക്കുന്നത്.

  ഹിസ് എക്‌സലന്‍സി ഡോക്ടര്‍ അലി റാഷിദ് അല്‍ നഈമിയുടെ അധ്യക്ഷതയിലുള്ള പ്രാഥമിക ഡയറക്ടറേറ്റിന്റെ ആദ്യ സമ്മേളനം സെപ്റ്റംബര്‍ 30 , ഒക്ടോബര്‍ 1 ,2  തീയതികളില്‍ അബുദാബിയില്‍ നടക്കും.

 സമ്മേളനത്തില്‍ പങ്കെടുക്കാനായി  അബ്ദുല്‍ഹകീം  ഫൈസി സെപ്റ്റംബര്‍ 29 ശനിയാഴ്ച  അബുദാബിയിലേക്ക് തിരിക്കും.

 ദുബായ് സുന്നി സെന്റെര്‍ , കെ എം സി സി , എസ് കെ എസ് എസ് എഫ് , വാഫി അസോസിയേഷന്‍ എന്നീ സംഘടനകളുടെ സംയുക്താഭിമുഖ്യത്തില്‍ ഒക്ടോബര്‍ അഞ്ചിന് വെള്ളിയാഴ്ച വൈകിട്ട് ഏഴു മണിക്ക് ദുബായ് അല്‍ബറാഹ  ഒവൈസ് ഓഡിറ്റോറിയത്തില്‍ വെച്ച്   സൈദ് മുഹമ്മദ് നിസാമി അനുസ്മരണവും  ഹകീം ഫൈസിക്ക് സ്വീകരണവും സംഘടിപ്പിക്കും

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter