റോഹിങ്ക്യന്‍ മുസ്‌ലിംകള്‍ക്ക് നേരയുള്ള അക്രമം: യു.എന്‍ഒ യോട് ഇടപെടല്‍ ശക്തമാക്കണമെന്ന് ഉര്‍ദുഗാന്‍

റോഹിങ്ക്യന്‍ മുസ്‌ലിംകള്‍ക്ക് നേരെയുള്ള അതിക്രമത്തില്‍ ഐക്യരാഷ്ട്ര സഭയോട് മ്യാന്മര്‍  ഭരണകൂടത്തിന്മേല്‍ സമ്മര്‍ദം ചെലുത്തണമെന്ന ആവശ്യപ്പെട്ട് തുര്‍ക്കി പ്രസിഡണ്ട് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍.
മ്യാന്മറിലെ റാകൈന്‍ പ്രദേശത്തെ ആയിരകണക്കിന് റോഹിങ്ക്യന്‍ മുസ്‌ലിംകള്‍  മ്യാന്മര്‍ ഭരണകൂടത്തിന്റെ സേനയുടെ  അതിക്രമത്തില്‍ കൊല്ലപ്പെട്ടിരുന്നു.
മനുഷ്യത്വം പരിഗണിച്ച് മ്യാന്മറിലെ അവസ്ഥകള്‍ പരിഹരിക്കണമെന്നും ഫോണ്‍ സംഭാഷണത്തില്‍ യുഎന്‍ സെക്രട്ടറി ജനറല്‍ ഗ്വട്ടേഴ്‌സിനേട് ഉര്‍ദുഗാന്‍ പറഞ്ഞു.
ഈ പ്രതിസന്ധിയെ മറികടക്കാന്‍ യു.എന്‍.ഒയും അന്താരാഷ്ട്ര സമൂഹവും ഇടപെടല്‍ അത്യാവശ്യമാണെന്നും അദ്ധേഹം വിശദീകരിച്ചു.
യു.എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ഇടപെടണമെന്നും അതിലൂടെ മാത്രമേ പരിഹാരമാവുകയുള്ളൂ എന്നും അദ്ധേഹം പറഞ്ഞു.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter