പാചകം ഒരു കല തന്നെ
പാചകം ഒരു കലയാണ്‌. ചില വീടുകളില് ചെന്ന്‌ അവിടെ പാകം ചെയ്‌ത വല്ല ആഹാരവും കഴിച്ചാല് എത്ര കഴിഞ്ഞാലും അതിന്റെ രുചിയും സ്വാദും മനസ്സില് മായാതെ നില്ക്കുന്നത്  പലരും അനുഭവിച്ചതായിരിക്കും. പലപ്പോഴും ആ വീട്ടിലേക്ക് ഒരിക്കല് കൂടി കടന്നുചെല്ലാന് നമ്മെ പ്രേരിപ്പിക്കുന്നത്‌ പോലും അതായിരിക്കാം. പാചകത്തിലെ കൈപ്പുണ്യമെന്നത്‌ നാമൊക്കെ പലപ്പോഴും ഉപയോഗിക്കാറുള്ള പദമാണ്‌. ചിലരുടെയെങ്കിലും പാചകവൈദഗ്‌ധ്യം കാണുമ്പോള് അങ്ങനെ ചിന്തിക്കാതിരിക്കാനും കഴിയില്ല. എന്നാലും പതിവുരീതികളില് നിന്ന് അല്പം മാറിച്ചിന്തിച്ചാല് പാചകം പലപ്പോഴും ഏറെ രുചികരവും സ്വാദിഷ്‌ടവുമാക്കാമെന്നതത്രെ വസ്‌തുത. പാചകറാണിമാരും സൂപര്ഷെഫുമാരും പിറവി എടുക്കുന്നത്‌ ഇത്തരം പരീക്ഷണങ്ങളിലൂടെയാണ്‌. മക്കള്‍ വേണ്ടവിധം ഭക്ഷണം കഴിക്കുന്നില്ലെന്ന്‌ പരാതിപ്പെടുന്നവരാണ്‌ ഭൂരിഭാഗം വീട്ടമ്മമാരും. എന്നാല്, നാം തയ്യാറാക്കുന്ന ഭക്ഷണം മക്കളുടെ അഭിരുചിക്ക് പറ്റിയതാണോ എന്ന്‌ നമ്മില് പലരും ചിന്തിക്കാറില്ലെന്നതല്ലേ വസ്‌തുത. നമുക്ക് ഇഷ്‌ടപ്പെട്ടതോ സൗകര്യപ്പെടുന്നതോ നാം തയ്യാറാക്കുന്നു. അത്‌ കഴിക്കാന്‍ നാം അവരെ നിര്ബന്ധിക്കുന്നു, അതിനായി ശാസിക്കുകയും ചിലപ്പോഴൊക്കെ അടിക്കുക പോലും ചെയ്യേണ്ടിവരുന്നു. എന്നാല് പാചകരീതികളില് അല്പം ചില മാറ്റങ്ങള് വരുത്തിയാല് ഒരു പക്ഷേ, ഇത്തരം പ്രശ്‌നങ്ങള് ഒരു പരിധിവരെ പരിഹരിക്കാനായേക്കാം. അതോടൊപ്പം നാം തയ്യാര് ചെയ്‌ത സ്വാദിഷ്‌ടമായ വിഭവങ്ങള് മനം നിറയെ കഴിക്കുന്നത്‌ കാണുമ്പോള്, മറ്റുള്ളവര് നല്ലത് പറയുന്നത്‌ കേള്ക്കുമ്പോള് അനുഭവിക്കുന്ന സംതൃപ്‌തി, അതൊന്ന്‌ വേറെത്തന്നെയല്ലേ. അവക്കെല്ലാം പുറമെ, ക്രിയാത്മക  ചിന്തയുടെയും പ്രവര്ത്തനത്തിന്റെയും പുതിയ തലങ്ങളാണ്‌ നാം അതിലൂടെ കണ്ടെത്തുന്നതെന്ന ഉത്തമബോധം കൂടിയാവുമ്പോള് നമ്മുടെ ജീവിതം ഏറെ ധന്യമാവുന്നതായി കാണാം.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter