ഭക്ഷണം, വസ്ത്രം, ശുചിത്വം: ലോകാരോഗ്യ ദിനത്തിലെ മുസ്‌ലിം വിചാരങ്ങള്‍
പിടുത്തംവിട്ട ഭക്ഷണ ക്രമമാണ് സകലവിധ വിനയുമുണ്ടാക്കുന്നത്-ചെയ്യരുതെന്നുപറയുന്ന കാര്യങ്ങള്‍ ചെയ്യുകയും ചെയ്യണമെന്ന് പറയുന്നതത്രയും തള്ളുകയും ചെയ്യുന്ന സമൂഹമാണ് വളര്‍ന്നുവരുന്നത്. കാട, കടായി, കടുക്ക, കരിച്ചത്, പൊരിച്ചത്, മത്സ്യം, മാംസം, മുട്ടപാല്‍, പഴവര്‍ഗങ്ങള്‍ ഒക്കെ ഒരുമിച്ച് ചേരും ഇവരുടെ വയറിന്. ക്രമീകതമായ ഭക്ഷണം, വായു, വെള്ളം എന്നിവയ്ക്ക് തയ്യാര്‍ ചെയ്ത സ്ഥലമാണ് വയര്‍. ഓരോന്നും മറ്റൊന്നിന് ശല്യമാകാതെ തന്റെ അകത്ത് അല്ലാഹു സ്ഥാപിച്ച മെഷീനുകള്‍ പ്രവര്‍ത്തിച്ചുവേണം ആരോഗ്യം നേടാന്‍ എന്ന് പലരും വിസ്മരിക്കുന്നു. ചത്തതോ, അറുത്തതോ, ഹലാലോ, ഹറാമോ തന്റെ ആരോഗ്യ സംരക്ഷണത്തിന് ചേരുന്നതോ അല്ലയോ എന്ന് നോക്കാതെ തിന്നുവാനായി ജീവിക്കാനല്ല; മറിച്ചു ജീവിതം നിലനില്‍ക്കാന്‍ തിന്നാനാണ് ബുദ്ധിയുള്ളവര്‍ ശ്രമിക്കേണ്ടത്. തിരുനബി(സ്വ)യുടെയും അനുചരന്മാരുടെയും മുഖ്യഭക്ഷണം കാരക്കയും വെള്ളവുമായിരുന്നുവെന്ന് ഹദീസിലുണ്ട്. മാസം കഴിക്കാം പക്ഷെ, അമിതമായി കൂടാ. നബി(സ്വ) പറയുന്നു: ''നിങ്ങള്‍ മാംസം കഴിക്കുക. അത് ശരീരത്തില്‍ മാംസത്തെ വര്‍ധിപ്പിക്കുകകയും ശ്രവണ ശക്തി കൂട്ടുകയും ചെയ്യും. 40 ദിവസത്തിനുള്ളില്‍ തീരെ മാസം കഴിക്കാതിരുന്നാല്‍ ശരീരഘടന തകരുമെന്നും ഹദീസില്‍ വന്നിട്ടുണ്ട്. ശരീരത്തില്‍ 70 ശതമാനം ശക്തി ലഭിക്കുന്നത് മാംസ വഴിയാണ്. പക്ഷെ, പതിവായി മാംസം കഴിക്കരുത്. ആയിശ(റ)യില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഹദീസില്‍ ഇങ്ങനെ കാണാം. നിങ്ങള്‍ നിത്യം മാംസം കഴിക്കരുത്. അതില്‍ മദ്യം കണക്കെ മത്തുണ്ടാകും. അറവുകാര്‍ കലഹപ്രിയരായിരിക്കും. അമിതമായി മാംസം തിന്നുന്നവരെ അല്ലാഹു ഇഷ്ടപ്പെടില്ല. പൂര്‍വകാല പണ്ഡിതര്‍ മാസം കഴിക്കുന്നതില്‍ തല്‍പരരായിരുന്നുവെങ്കിലും പതിവായി കഴിക്കുന്നതിനെ വെറുത്തിരുന്നെന്ന് ഇമാം അബുലൈസു സമര്‍ഖന്തി പ്രസ്താവിച്ചിട്ടുണ്ട്. ഇമാം അലി(റ) പറയുന്നു: ''നിങ്ങള്‍ മാസം കഴിക്കുക. അത് ശരീരം പോശിപ്പിക്കുകയും ശ്രവണ ശക്തി കൂട്ടുകയും ചെയ്യും. 40 ദിവസം തുടര്‍ച്ചയായി മാസം കഴിക്കാതിരുന്നാല്‍ സ്വഭാവ ദൂഷ്യം വരുമെന്നും അലി(റ) പറഞ്ഞിട്ടുണ്ട്. അബ്ദുല്‍ മലിക് ബിന്‍ മര്‍വാന്‍ തന്റെ സന്താനങ്ങളെ ഉസ്താദ് ശുഅബിയെ ഏല്‍പ്പിക്കുമ്പോള്‍ ഇങ്ങനെ പറഞ്ഞു: ''കുട്ടികളുടെ മുടി പാകത്തിന് വെട്ടിക്കണം എങ്കില്‍ അവര്‍ക്ക് ശാരീരിക ശക്തിലഭിക്കും. അവര്‍ക്ക് മാസം ഭക്ഷിപ്പിച്ചാല്‍ മനക്കരുത്ത് ലഭിക്കും. മഹാന്മാരുടെ കൂടെ മാത്രമായിരിക്‌ട്ടെ അവരുടെ സഹവാസം എങ്കില്‍ ആവശ്യവും അനാവശ്യവുമായ സംസാരങ്ങള്‍ അവര്‍ക്ക് തിരിച്ചറിയാനാകും. മഴക്കാലത്തും തണുപ്പ് കാലത്തുമെന്നപോലെ ചൂട് കാലത്തും വസന്തകാലത്തും ഭക്ഷണം ദഹിക്കില്ല. മഴക്കാലത്തും തണുപ്പ് കാലത്തും ദഹനേന്ദ്രിയം ചൂടാക്കുന്നു. എന്നാല്‍, ചൂടുകാലത്തും വസന്തകാലത്തും ആമാശയം തണുക്കുകയാണ്. ചൂടുകാലത്ത് വെള്ളം നന്നായി കുടിക്കാം. തണുപ്പ് കാലങ്ങളില്‍ വെള്ളം കുടികുറക്കണം. രാത്രി ഉറക്കില്‍ നിന്നും ഉണര്‍ന്ന് വെള്ളം കുടിക്കുന്നത് ശരീരത്തിന് ദോഷം ചെയ്യും. പക്ഷെ, ചൂടുള്ള ദേഹപ്രകൃതിക്കാര്‍ക്കും പനിയുള്ളവര്‍ക്കും രാത്രി ഉണര്‍ന്നും വെള്ളം കുടിക്കാം-വയര്‍ നിറയെ ഭക്ഷണം കഴിച്ചാല്‍ മലര്‍ന്ന് കിടന്ന് ഉറങ്ങുകയാണ് വേണ്ടത്. പിന്നീട് ഇടത് ഭാഗത്ത് തിരിഞ്ഞുകിടന്നാല്‍ വയറ്റിലുള്ളവ ദഹിക്കും. തിരിഞ്ഞും മറിഞ്ഞും കിടക്കുന്നത് വളരെ നല്ലതാണ്. എന്നാല്‍ ഇടതുഭാഗത്തേക്ക് മാത്രം ചെരിഞ്ഞു കിടന്നാല്‍ നല്ല ദഹനവും ശോദനയും ലഭിക്കുമെങ്കിലും ബുദ്ധിശക്തി ക്ഷയിക്കുന്നതാണ്. വയര്‍ നിറയെ ഭക്ഷണം കഴിച്ചു ഉറങ്ങിയാല്‍ ഹൃദയകാഢിന്യമുണ്ടാകും. നബി(സ്വ) പറയുന്നു: ''നിങ്ങള്‍ ഭക്ഷണത്തെ നിസ്‌കാരം കൊണ്ട് ദഹിപ്പിക്കുക. ഭക്ഷണം കഴിച്ച ഉടനെ കിടന്നുറങ്ങിയാല്‍ ഹൃദയം കഢിനമാകും. കിടക്കുമ്പോള്‍ കമിഴ്ന്ന് കിടന്നുറങ്ങരുത്. ഭക്ഷണം കഴിച്ചു വയര്‍ അമര്‍ത്തി കമിഴ്ന്ന് കിടന്നയാളിനെ നബി(സ്വ) കാല്‍കൊണ്ട് തട്ടിയുണര്‍ത്തി കൊണ്ട് ഇപ്രകാരം പറഞ്ഞു: ''നീ ഇങ്ങനെ ഉറങ്ങരുത്. ഇത് അല്ലാഹു കോപിച്ചവരുടെ ഉറക്കമാണ്. വല്ല വയര്‍ വേദനയോ മറ്റോ വന്നാല്‍ വയറ്റത്ത് തലയിണ വച്ച് കമിഴ്ന്ന് കിടക്കുന്നതിന് വിരോധമില്ല. അമതിമായി ഭക്ഷണം കഴിക്കുന്നവര്‍ ആ തെറ്റിനെ പൊറുക്കാന്‍ തൗബ ചെയ്യണം. ഭക്ഷണം കഴിക്കും മുമ്പ് തണുത്ത വെള്ളം കുടിക്കരുത്. അത് ദഹനേന്ദ്രിയത്തിന്റെ മൂര്‍ച്ചകെടുത്തികളയും. ഭക്ഷണം മുഴുവന്‍ കഴിച്ച ശേഷം വെള്ളം കുടിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്. പഴം കഴിച്ചശേഷം വെള്ളം കുട്ടികരുത്. അത് ദഹനേന്ദ്രിയത്തെ കേടാക്കും. ഭക്ഷണം കഴിച്ചു കുറെ സമയം കഴിഞ്ഞ് വെള്ളം കുടിക്കുന്നതാണ് നല്ലത്. ഭക്ഷണം കഴിക്കുന്നതിനിടക്ക് വെള്ളം കുടിക്കുന്ന ശീലം പാടെ വര്‍ജ്ജിക്കണം. പഴം കഴിച്ച ഉടനെ വെള്ളം കുടിച്ചാല്‍ അപ്പന്റിസന്‍ രോഗത്തിന് വരെ സാധ്യതയുണ്ട്. ചൂട് ഭക്ഷണത്തിന് ശേഷവും മധുര പലഹാരം കഴിച്ചയുടനെയും വെള്ളം കുടിച്ചാല്‍ പല്ല് രോഗം വരും. ചൂട് റൊട്ടിയും മീനും ഒന്നിച്ചു കഴിച്ചാല്‍ ക്രമിശല്യമാണ് ഫലം. 40 ദിവസം തുടര്‍ച്ചയായി വെളുതുള്ളി കഴിച്ചാല്‍ മുഖത്ത് ക്ഷണവും തളര്‍ച്ചയുമുണ്ടാക്കും. മത്സ്യവും മുട്ടയും ഒരുമിച്ച് കഴിച്ചാല്‍ മാരക രോഗം ജനിക്കും. പാലും മുന്തിരിവീഞ്ഞും ഒന്നിച്ചുചേര്‍ത്ത് കഴിച്ചുകൊണ്ടിരുന്നാല്‍ വെള്ളപ്പാണ്ഡിനു കാരണമാകും. അമിതമായി മീന്‍കഴിച്ചാല്‍ കാഴ്ച ശക്തി ക്ഷയിക്കും. പാലിനോടൊപ്പം പുളിവുള്ള വസ്തുക്കള്‍ കഴിക്കരുത്. രാത്രി തൈരും മോരും നല്ലതല്ല. പാമ്പിന്‍ വിഷം പോലും ഇറക്കാന്‍ കഴിയില്ല. തൈരും മോരും പകല്‍ സമയത്ത് മരുന്നും രാത്രി വിഷവുമാണ്. കൂടുതലായുള്ള മധുരം കഴിക്കല്‍ മനുഷ്യരെ നിത്യരോഗിയാക്കും. പഞ്ചസാര സുമ്മന്‍ അബ്‌യള് (വെളുത്ത വിഷമാണ്) ഭക്ഷണങ്ങള്‍ക്കാണ് മുമ്പായാണ് ഫ്രൂട്‌സ് കഴിക്കേണ്ടത്. തിന്നതിന് മീതെ വീണ്ടും തിന്നുന്ന രീതി ഒരിക്കലും പാടില്ല. ആദ്യത്തേ ദഹിച്ച് വിഷന്നെങ്കില്‍ മാത്രമെ ഭക്ഷണം കഴിക്കാവൂ. പ്രാതലില്‍ ഉപ്പുചേര്‍ത്ത് കഴിക്കല്‍ ബര്‍ക്കത്താണ്. അമിതമായ ഉപ്പ് രോഗമുണ്ടാകും. ഉണക്ക മുന്തിരിയും ഈത്തപ്പഴവും കാലത്ത് കഴിക്കുന്നത് രോഗം വരാതിരിക്കാന്‍ കാരണമാണ്.

ഭക്ഷണത്തിലെ മരുന്ന് സുപ്രയില്‍ വീണത് എടുത്ത് കഴിക്കലാണ് ഭക്ഷണത്തിലെ മരുന്ന്. ഭക്ഷണം കഴിച്ച പാത്രവും കൈയും ഊമ്പിയും വടിച്ചെടുത്തും അകത്താക്കലു ഭക്ഷണത്തിലെ മരുന്നും ബര്‍ക്കത്തുമാണ്. നബി(സ്വ) പറയുന്നു. കൂണ്‍ അല്ലാഹു ജനങ്ങള്‍ക്ക് കൃഷി ചെയ്യാതെ നല്‍കുന്ന ഭക്ഷണമാണ്. അതിന്റെ നീര് കണ്ണ് രോഗങ്ങള്‍ക്ക് മരുന്നാണ്. അജ്‌വകാരക്ക സ്വര്‍ഗത്തിലെ ഭക്ഷണമാണ്. അത് വിഷത്തെ വെല്ലുന്ന മരുന്നാണ്. പ്രസവിച്ച സ്ത്രീകള്‍ക്ക് ഏറ്റവും നല്ല മരുന്ന് ഈത്തപ്പഴമാണെന്ന് റബീഅ്(റ) പറഞ്ഞിട്ടുണ്ട്. രോഗികള്‍ക്ക് ഏറ്റവും നല്ല മരുന്ന് തേനാ#ൈ##െ വിശുദ്ധ ഖുര്‍ആന്‍ കാണുക: ''നിങ്ങള്‍ തിന്നുക; കുടിക്കുക അമിതമായിക്കൂട. നിശ്ചയം അല്ലാഹു ധൂര്‍ത്തന്മാരെ തൃപ്തിപ്പെടുന്നില്ല. (അല്‍ അഅറാഫ്-31) നാല് കാര്യങ്ങള്‍ മനുഷ്യരുടെ മാന്യതയുടെ രേഖയാണ്. അമിതമായി തിന്നാതിരിക്കുക, ആവശ്യത്തിന് മാത്രം സംസാരിക്കുക, മൂലധനം കൊണ്ട് വിനിമയം ചെയ്യുക, ആഗമന-നിര്‍ഗമന സ്ഥാനം അറിഞ്ഞ് പെരുമാറുക എന്നിവയാണവയെന്ന് ഇമാം ഹസനുല്‍ ബസ്വരി(റ) പ്രസ്താവിച്ചിരിക്കുന്നു. കണ്ടെതെല്ലാം തിന്നലും കുടിക്കലുമാണ് ദുര്‍വ്യയം. ഒരു മഹാന്റെ മകന്‍ അമിതമായി ഭക്ഷണം കഴിച്ചു. കുട്ടിക്ക് ഛര്‍ദ്ദി വന്നു. ഇത് കണ്ട പിതാവ് പറഞ്ഞു. അമിതമായി ഭക്ഷണം കഴിച്ചാണ് നീ രോഗം ക്ഷണിച്ചുവരുത്തിയത്. ഇതില്‍ നീ മരണം വരിച്ചാല്‍ നിന്റെ ജനാസ നിസ്‌കാരത്തിന് ഞാന്‍ നേതൃത്വം നല്‍കില്ല. മുസ്‌ലിം തന്റെ വയറ് തന്റേതാണെന്നും അതിനകത്ത് എത്രമാത്രം സൗകര്യമുണ്ടെന്നും തിരിച്ചറിയണം. ഒരു ഭാഗം ഭക്ഷണത്തിനും ഒരു ഭാഗം വെള്ളത്തിനും ബാക്കി ഭാഗം വായുവിനുമാണ്. അമിതമായി ഭക്ഷണം കഴിക്കുന്നതില്‍ നിന്നും അഞ്ച് ദുര്‍ഗുണം ജന്മമെടുക്കും. 1) അല്ലാഹുവിനെ കുറിച്ചുള്ള ഭയം ഹൃദയത്തില്‍ നിന്നും പോയ്മറയും. 2) ആരാധന ഒരു ഭാരമായിതീരും. 3) മഹാന്മാരുടെ മൊഴിമുത്തുകള്‍ക്ക് വില കല്‍പ്പിക്കില്ല. 4) ഉപദേശം ചെവികൊള്ളില്ല. (പ്രതിഫലിക്കില്ല) 5) വിവിധ രോഗങ്ങളഅ#ക്ക് അടിമപ്പെടും. ഭക്ഷണം കഴിക്കുന്നവര്‍ അറിഞ്ഞിരിക്കേണ്ട ഫര്‍ളുകള്‍ നാലുണ്ട്. 1) ഹലാലായത്ത് മാത്രം കഴിക്കുക. 2) ലഭിച്ച ഭക്ഷണം അല്ലാഹുവില്‍നിന്നുള്ളതാണെന്ന് തിരിച്ചറിയുക. 3) കിട്ടുന്നതുകൊണ്ട് തൃപ്തിയടയുക. 4) കഴിച്ച ഭക്ഷണത്താല്‍ ലഭിച് ആരോഗ്യം നിലനില്‍ക്കും കാലം അല്ലാഹുവിന് നന്ദികേട് കാട്ടാതിരിക്കുക. ഭക്ഷണം കഴിക്കുന്നവര്‍ പാലിക്കേണ്ട സുന്നത്തുകള്‍: 1) തുടക്കത്തില്‍ ബിസ്മി ചൊല്ലുക. തിന്നുകഴിഞ്ഞാല്‍ അല്ലാഹുവിനെ സ്തുതിക്കുക. അല്‍ഹംദുലില്ലാഹ് എന്ന് പറയുക. ഭക്ഷണം കഴിക്കും മുമ്പും ശേഷവും ഇരു കൈകളും കഴുകുക. അമിതമായി കഴിക്കാനുള്ള സൗകര്യം ഒഴിവാക്കി എളിമയോടെ ഇരുന്ന് ഭക്ഷണം കഴിക്കുക. ഭക്ഷണം കഴിക്കുന്നവര്‍ പാലിക്കേണ്ട മര്യാദകള്‍ നാലുണ്ട്. 1)തന്നോട് അടുത്ത ഭാഗത്ത് നിന്ന് കഴിക്കുക. 2) വായിലേക്ക് കൊണ്ടുപോകുന്ന പിടിചോറ് ചെറുതാക്കുക. 3) നന്നായി ചവച്ചിറക്കുക. 4) കൂടെ കഴിക്കുന്നവരുടെ കണക്ക് നോക്കാതിരിക്കുക. (അവര്‍ കൈയില്‍ എടുക്കുന്നതിലേക്ക് നോക്കാതിരിക്കുക.) സുപ്രയില്‍ നിരത്തിയതില്‍നിന്ന് വേണ്ടത് കഴിക്കലും അകത്തേക്ക് വിളിച്ചു മറ്റു ഭക്ഷണം യാചിക്കാതിരിക്കലും വിരുന്നുകാരന്റെ മര്യാദയാണ്. വിരുന്ന് വിളിച്ചവര്‍ ഒരു കാരണവശാലും വിരുന്നുകാര്‍ക്ക് കോരി കൊടുത്തും എടുത്തിട്ടുകൊടുത്തും ശല്യം ചെയ്യരുത്. വിരുന്നുകാരുടെ ചുണ്ടില്‍ നോക്കി നില്‍ക്കുകയുമരുത്. ഭക്ഷണം നിരത്തി പിന്നീട് തീരെ തിരിഞ്ഞു നോക്കാതെ തടിയെടുക്കുകയും മരുത്. കഴിക്കുന്ന ഭക്ഷണവും പാത്രവും വാസനിച്ച് നോക്കല്‍ കറാഹത്താണ്. ഭക്ഷണത്തിലേക്ക് ഊതി തണുപ്പിച്ച് കഴിക്കരുത്. കഠിന ചൂടുള്ള ഭക്ഷണമോ, തണത്താറിയതോ കഴിക്കരുത്. കൊടും ചൂടുള്ള ഭക്ഷണത്തില്‍ ബര്‍ക്കത്തില്ലെന്നും നബി(സ്വ) പ്രസ്തവിച്ചിട്ടുണ്ട്. ഭക്ഷണം കഴിച്ചു കഴിഞ്ഞാല്‍ ഉടന്‍ പാത്രം എടുത്ത് മാറ്റി വൃത്തിയാക്കുകയും പാത്രത്തില്‍ ബാക്കി വരുന്നത് ബിസ്മി ചൊല്ലി അടച്ചു വെക്കലും സുന്നത്താണ്. സല്‍മാന്‍(റ) പറയുന്നു: ''തൗറാത്തില്‍ പറയുന്നു ഭക്ഷണത്തിന്  മുമ്പും പിമ്പും വുളൂഅ് ചെയ്യണമെന്ന്. അതിനെക്കുറിച്ച് നബി(സ്വ)യോട് വിവരണമാരാഞ്ഞു. ഭക്ഷണം കഴിക്കും മുമ്പും കഴിച്ച ശേഷവും കൈ രണ്ടും കഴുകല്‍ സുന്നത്താണെന്നാണ്  അവിടന്നുവിവരിച്ചത്. തിരുനബി(സ്വ) വീണ്ടും പറഞ്ഞു. ഭക്ഷണം ചൂടു കുറച്ച് കഴിക്കുക. ചൂട് ഭക്ഷണത്തില്‍ ബര്‍ക്കത്തില്ല. നാല്‍ക്കാലികളെ പോലെ നിങ്ങള്‍ ഭക്ഷണം വാസനിച്ചു നോക്കരുത്. അതില്‍ ശ്വാസം വിടുകയോ ഊതുകയോ ചെയ്യരുത്. അത് മര്യാദക്കുറവാണ്. വലത് കൈകൊണ്ട് മാത്രം തിന്നുകയും കുടിക്കുകയും വേണം. പിശാചിനെ പോലെ ഇടത് കൈകൊണ്ട് തിന്നുകയോ കുടിക്കുകയോ ചെയ്യരുത്. ഹലാലയ ഭക്ഷണം കഴിക്കുമ്പോള്‍ ബിസ്മി ചൊല്ലുക. ആദ്യത്തില്‍ ചൊല്ലുവാന്‍ വിട്ടുപോയാല്‍ ബിസമില്ലായി അവ്വലുഹൂ വ ആഖ്‌റുഹൂ എന്ന് ചൊല്ലണം. ഹറാമായ ഭക്ഷണം കഴിക്കാന്‍ പാടുള്ളതല്ല. ഹറാമായ ഭക്ഷണം കഴിക്കുമ്പോള്‍ ബിസ്മി ചൊല്ലരുത്. ഹറാമായ ഭക്ഷണം കഴിക്കുമ്പോള്‍ ബിസ്മി ചൊല്ലിയാല്‍ പിശാച് ഇപ്രകാരം പറയും: ''ഞാന്‍ നീ ഇത് സമ്പാദിക്കുമ്പോഴും അത് ഉപയോഗിക്കുമ്പോഴും നിന്നോടൊപ്പമുണ്ട്. ഇപ്പോള്‍ ഇനി ഞാന്‍ വേര്‍പ്പിരിയില്ല. ഹലാലല്ലാത്ത ഭക്ഷണം കഴിക്കുമ്പോഴും ഹലാലായ ഭക്ഷണം ബിസ്മി ചൊല്ലാതെ കഴിക്കുമ്പോഴും പിശാച് ഒന്നിച്ചു ഭക്ഷണം കഴിക്കും. ഹലാലായ ഭക്ഷണം ബിസ്മിയോടെ കഴിച്ചാല്‍ പിശാച് ഭക്ഷണം കഴിക്കാതെ സ്ഥലം വിടും. നബി(സ്വ) പറയുന്നു: ''ബിസ്മി ചൊല്ലുന്നവന്‍ ഉറക്കെ ചൊല്ലുകയാണ് വേണ്ടത്. അശ്രദ്ധമൂലം അത് വിട്ടുപോയവര്‍ക്ക് ഓര്‍മിക്കാന്‍ അത് നല്ലതാണ്.'' നിങ്ങള്‍ ഭക്ഷണം കഴിക്കുമ്പോള്‍ ബിസ്മി ചൊല്ലണം. തന്റെ മുന്നില്‍ നിന്ന് മാത്രം തിന്നുക. വലത് കൈകൊണ്ട് കഴിക്കുക. ഭക്ഷണ പാത്രത്തിന്റെ നടുവില്‍ ഉയര്‍ന്നു നില്‍ക്കുന്ന ഭാഗം ആദ്യം തിന്നരുത്. മേല്‍ഭാഗത്തിലൂടെയാണ് ബര്‍ക്കത്ത് ഇറങ്ങുന്നത്. ഇടത് കൈകെനുകയോ കുടിക്കുകയോ അരുത്. പിശാച് തിന്നുന്നതും കുടിക്കുന്നതും ഇടത് കൈകൊണ്ട് മാത്രമാണ്. ഭക്ഷണം കഴിക്കുമ്പോള്‍ എല്ലാവരും ഒരുമിച്ച് കഴിക്കുക. എങ്കില്‍ നിങ്ങള്‍ക്ക് ബര്‍ക്കത്ത് ലഭിക്കും. ഓരോ പിടി ഭക്ഷണത്തിനും ബിസ്മി ചൊല്ലിയാല്‍ ആ ഭക്ഷണത്തെ കുറിച്ച് വിചാരണനാളില്‍ ചോദ്യം ചെയ്യപ്പെടില്ല. ഈ ലോകത്ത് വച്ച് പിശാചിനെ കാണുവാന്‍ താല്‍പര്യമുള്ളവര്‍ ഇടത് കൈകൊണ്ട് തിന്നുന്നവരെയും കുടിക്കുന്നവരെയും നോക്കുക. അബ്ദുല്ലാഹിബ്‌നു മസ്ഊദില്‍ നിന്നും നിവേദനം: ''ഒരാള്‍ വീട്ടില്‍ കയറി ബിസ്മി ചൊല്ലാതെ ഭക്ഷണം കഴിച്ചാല്‍ അയാളോടൊപ്പം പിശാച് ഭക്ഷിക്കും. ബിസ്മി ചൊല്ലിയാല്‍ അവന്‍ തിന്നത് ഛര്‍ദ്ദിച്ച് സ്ഥലംവിടും.'' ഇടത് കൈകൊണ്ട് നടന്നുതിന്നുന്നവന്‍ സാക്ഷാല്‍ പിശാച് തന്നെ. ഇയാസുബ്‌നുസമ(റ) തന്റെ പിതാവില്‍ നിന്നും നിവേദനം: ഒരു വമ്പന്‍ ഇടത് കൈകൊണ്ട് ഭക്ഷണം കഴിക്കുന്നത് തിരുനബി(സ്വ) കണ്ടു. അയാളോട് വലത് കൈകൊണ്ട് തിന്നുവാന്‍ നബി(സ്വ) ആജ്ഞാപിച്ചു. അയാള്‍ പറഞ്ഞു: ''എനിക്ക് സാധ്യമല്ല. അത് ഡീസന്റിന് ചേരില്ല. മൂന്ന് തവണ തിരുനബി(സ്വ)  വലത് കൈകൊണ്ട് തിന്നാന്‍ കല്‍പ്പിച്ചിട്ടും വലത് കൈകൊണ്ട് തിന്നാന്‍ അയാളുടെ അഹന്ത അയാളെ അനുവദിച്ചില്ല. മനോവേദനയോടെ റസൂല്‍(സ്വ) പറഞ്ഞു: ''എന്നാല്‍ നിനക്ക് കഴിയണ്ട.'' ഇത് പറഞ്ഞ ശേഷം അയാള്‍ക്ക് രണ്ട് കൈകളും വായിലേക്ക് ഉയര്‍ത്താന്‍ കഴിയാത്ത പരുവത്തില്‍ കൈ കുഴഞ്ഞുപോയി. ഭക്ഷണം കഴിച്ചാല്‍ കൈവിരലുകളും ഭക്ഷണം പുരണ്ട ഭാഗവും നാവുകൊണ്ട് ഊമ്പിയെടുത്ത് മാത്രമേ കൈ കഴുകുകയോ തൂവാല കൊണ്ട് തുടക്കുകയോ ചെയ്യാവൂ. അത് ചെയ്യാതിരിക്കുന്നത് പാശ്ചാത്യ ലോബികളുടെ പരിഷ്‌കാരമാണ്. പാത്രം വടിച്ചടുത്ത് കഴിക്കുന്നവര്‍ക്ക് പാത്രം പൊറുക്കലിനെ തേടുന്നത്. കൈവിരല്‍ ഊമ്പുന്നവരെ(ഭക്ഷണം കഴിച്ച് കഴിഞ്ഞ്) അല്ലാഹുവും മലക്കുകളും തൃപ്തിപ്പെടുമെന്നും ഹദീസില്‍ കാണാം. സുപ്രയില്‍ വീണത് എടുത്ത് കഴിക്കുന്നവര്‍ക്ക് ഭക്ഷണത്തില്‍ വിശാലത ലഭിക്കും. അവര്‍ക്കും മക്കള്‍ക്കും പേരമക്കള്‍ക്കുപോലും അവകാശപ്പട്ട ആനുകൂല്യം യഥാസമയം ലഭിക്കും. അലസമായി ഭക്ഷണം വേസ്റ്റാക്കുന്നതും സുപ്രയില്‍ വീഴ്ത്തുന്നതും പിശാചിന് ഭക്ഷണം നല്‍കി ലാളിച്ചുവളര്‍ത്തുന്നവരാണ്. ഉപ്പുള്ള ഭക്ഷണം കൊണ്ട് തുടങ്ങുകയും ഉപ്പുള്ള ഭക്ഷണം കൊണ്ട് അവസാനിപ്പിക്കുന്നതും സുന്നത്തുണ്ട്. ഭക്ഷണം തനിച്ചിരുന്ന് കഴിക്കാതിരിക്കലാണ് സുന്നത്ത്. ഉള്ളതില്‍ മറ്റുള്ളവരെയും കൂട്ടണം. നബി(സ്വ) പറയുന്നു: മനുഷ്യരില്‍ ഏറ്റവും നീചന്‍ തനിച്ച് തിന്നുന്നവരും തന്റെ ഭൃത്യരെ അടിക്കുന്നവരും വീട്ടിലേക്ക് വരുന്നവരെ തടയുന്നവരുമാണ്. മനുഷ്യന്റെ സകലതും നശിപ്പിക്കുന്ന തീറ്റകൊതിയന്‍മാരുടെ തട്ടുകടകളും ഫാസ്റ്റ് ഫുഡ് കടകളും ആധുനിക ഭക്ഷണശാലകലും പെറ്റുപെരുകിയ കാലമാണിത്. രാത്രി മുഴുവന്‍ കുറുക്കനെ പോലെ കോഴിയെ പിടിച്ച് അനാശാസ്യം ചെയ്ത്! പലരും വരെ കളി കണ്ട് കൂവി നടക്കും 'മനുഷ്യകുറുക്കന്‍മാര്‍' സീരിയല്‍, സിനിമ (രാത്രിയുടെ) ക്ഷീണം മാറ്റുവാന്‍ കുറുക്കനെ പോലെ പകല്‍ മയങ്ങുന്നു. പോരാത്തതിന് മയക്കത്തിന് കരുത്തേകാന്‍ മയക്കുമരുന്നും മങ്കരുണിയുമടിച്ച് പൂസാകും. ബൂഫിയയില്‍ നിന്ന് പരിണമിച്ച ബുഫെ ഭക്ഷണ രീതി വന്നപ്പോള്‍ ഇക്കൂട്ടര്‍ ക്ഷണിക്കപ്പെടാത്ത സദ്യയില്‍ ക്ഷണിക്കപ്പെട്ടവരെ തള്ളിമാറ്റി വയര്‍ വീര്‍പ്പിക്കും. ചത്തതും അറുത്തതും നോക്കാത്ത ഇക്കൂട്ടര്‍ക്ക് വയര്‍ നിറഞ്ഞാല്‍ മതി. തീറ്റ മത്സരം വരെ നടത്തുന്ന ഈ പേക്കൂത്തുകാര്‍ക്ക് കാലം നല്ല പാഠം നല്‍കും. തീറ്റ മത്സരത്തിനിടെ പൊറാട്ട ചങ്കില്‍കെട്ടി കഥ കഴിഞ്ഞ സംഭവം നാം പത്രവാര്‍ത്തയില്‍ കണ്ടതാണ്. മത്സരിച്ച് ഏതും അകത്താക്കണമെന്ന് ചിന്തിക്കുന്നവര്‍ ചൈന പോലുള്ള രാജ്യങ്ങല്‍ ലോക മാര്‍ക്കറ്റ് കൈയടക്കുമ്പോള്‍ ഒരു പണിയും ചെയ്യാതെ ഒരു മണി അരിയും ഉത്പാദിപ്പിക്കാതെ അന്യന്റെ കീശയിലുള്ളത് കയ്യിലാക്കാന്‍ തന്ത്രം മെനയുകയാണ്. സീരിയലിന്റെയും മൊബൈല്‍ ഫോണിന്റെയും നെറ്റിന്റെയും നൂലാമാലയില്‍ പിണഞ്ഞ് പിടയുകയാണ് ജീവിതം. റോഡ് സൈഡില്‍ അടിച്ചുണ്ടാക്കുന്ന ആലകളില്‍ ചുണ്ടിനുള്ളില്‍ ഹാന്‍സും ചെവിയില്‍ മൊബൈലും വച്ച് പൂസായി കമിഴ്ന്ന് കിടക്കുകയാണ്. പക്ഷി പറവകള്‍ വരെ സന്ധ്യക്ക് കൂട്ടിലണയുമ്പോള്‍ ഇവര്‍ പാതിരാസമയം അരിച്ചാലിലും റോഡിലുമാണ്. സല്‍ക്കാര-വിവാഹ സദ്യയിലെ വിവരദോഷികള്‍ ഒരുക്കുന്ന ഭക്ഷണ ജാഡകളും മോഡലുകളുമാണ് ഇത്തരക്കാരെ സൃഷ്ടിക്കുന്നത്. കല്ല്യാണ രാവില്‍ ഇവര്‍ക്ക് എന്ത് ചെയ്യലും ഏത് മുതല്‍ തിന്നലും എന്തും മോന്തലും ഹലാലായ പോലെ അമിതാഹാരവും ക്രമം തെറ്റിയ തീറ്റയും ഇത്തരക്കാരെ തടിയന്‍മാരും മടിയന്‍മാരുമാക്കി. ജീവിതം തുലച്ച് ആരോഗ്യം നശിച്ച് വീണ് കിടന്നാല്‍ ഒരു പാര്‍ട്ടിയും തിരിഞ്ഞുനോക്കില്ല. കൈയില്‍ കാശുണ്ടായാല്‍ കറക്ക് കമ്പനി കൂടെനില്‍ക്കും. കീശ കാലിയാല്‍ അവരെ പിന്നെ കാണില്ല. പരിസരമലിനീകരണവും അവിശുദ്ധ കൂട്ടുകെട്ടും മനുഷ്യരെ തരംതാഴ്ത്തുന്നു. മദ്യം, മയക്കുമരുന്ന്, വട്ടിപലിശ, പലിശ കൊണ്ടുള്ള മുതല്‍, ബിനാമി കച്ചവടം, പിടിച്ചുപറി, സിനിമ, സീരിയല്‍, മോഡേണ്‍ വസ്ത്രധാരണ രീതി, പിടിവിട്ട തീറ്റ എന്നിവ ആരോഗ്യത്തെയും മനസ്സിനെയും മരവുപ്പിക്കും. പരസ്യമായി തെറ്റ് ചെയ്യുമ്പോള്‍ പരിഹാരം കാണപ്പെടാത്ത മാരക രോഗങ്ങള്‍ അല്ലാഹു ഇറക്കുമെന്നാണ് ഹദീസ് പാഠം. കിട്‌നി തകര്‍ച്ച, ശുകര്‍, പ്രഷര്‍, കൊളസ്റ്റോള്‍, ഹാര്‍ട് അറ്റാക്ക്, എയ്ഡ്, കാന്‍സര്‍ വിവിധ പേരുകളില്‍ അറിയപ്പെടുന്ന പനിയും പകര്‍ച്ചവ്യാധികളും ഇന്ന് വ്യാപകമാണ്. രോഗം വന്ന് ചികിത്സക്കായി നെട്ടോട്ടമോടുന്നതിന് പകരം രോഗം വരാതെ സൂക്ഷിക്കുകയാണ് ബുദ്ധി. കോഴിയവശിഷ്ടങ്ങളും മറ്റുമാലിന്യങ്ങളും പൊതുസ്ഥലങ്ങളില്‍ എറിയുന്ന, കാലികളെ പോലും തലതാഴ്ത്തിക്കും വിധം മലമൂത്രവിസര്‍ജനം നടത്തുന്നു. നെരിയാണിക്ക് താഴെ വസ്ത്രം ധരിക്കുന്നവരാണ് രോഗം പരത്തുന്നത്. ഇവരെ സഹായിക്കാന്‍ ചീഞ്ഞത് കൊത്തിവലിക്കുന്ന പക്ഷികളും വിവിധ കൊതുകുകളും മാലിന്യത്തില്‍ മാത്രം ഇരിക്കുന്ന ഈച്ചകളും കൂട്ടിനുണ്ടാകും. ഇസ്‌ലാമിന്റെ സംസ്‌കാരവും ഭക്ഷണ രീതിയും മര്യാദകളും പാലിക്കുകയാണെങ്കില്‍ ഇത്രമാത്രം രോഗങ്ങള്‍ ജനിക്കില്ല. നല്ലനടപ്പിനും നല്ല ആരോഗ്യത്തിനും മോഡേണ്‍ (ഫാസ്റ്റ് ഫുഡ്) ഭക്ഷണ ശീലങ്ങള്‍ ഒഴിവാക്കുക തന്നെ വേണം. നാം തിന്നാനായി ജനിച്ചതല്ല. മറിച്ച് ജീവിക്കാന്‍ തിന്നാല്‍ മതി. നല്ല വായു ശ്വസിച്ചും പോഷകാഹാരം സമീകൃത രീതിയില്‍ കഴിച്ച് മാന്യമായ വസ്ത്രധാരണ രീതി സ്വീകരിച്ച് ശുചിത്വം പാലിക്കുകയാണ് ആരോഗ്യ പരിപാലനത്തിന് ആവശ്യം. വേണ്ടത്ര വ്യായാമവും വിശ്രമവ ജീവിതവും നേടണം. പ്രകൃതി നമ്മുടെ ഡോക്ടറും നല്ല ആഹാര രീതി മരുന്നുമാണ്. ആഹാരം എങ്ങനെയിരിക്കുമോ അതില്‍ നിന്ന് ജനിക്കുന്നതാണ് ശരീരം. വ്രതം ഒരു പരിധി വരെ ആരോഗ്യം സാഭാവന ചെയ്യുന്ന ശരീരത്തിന്റെ കാവലാളാണ്. ഭക്ഷണം കൊണ്ടും പാനീയങ്ങള്‍ കൊണ്ടും വയര്‍ വീര്‍പ്പിക്കാതിരിക്കുക. സാവകാശം ചവച്ചരച്ച് കഴിക്കുക. സമയംബന്ധിതമായി ഭക്ഷണം കഴിക്കുക. മാനസിക പിരിമുറക്കത്തോടെ ഭക്ഷണം കഴിക്കാതിരിക്കുക. ആരോഗ്യവാനായ വിശ്വാസിയെയാണ് അല്ലാഹുവിനിഷ്ടം. ഇഹപരത്തില്‍ ആരോഗ്യമുള്ള ശരീരം ലഭിക്കാനായിരുന്നു തിരുനബി(സ്വ)യുടെ പ്രാര്‍ത്ഥന. ഉള്ള ഭക്ഷണം നല്ല നിലയില്‍ കഴിക്കലായിരുന്നു അവിടത്തെ മാതൃക. ഒരിക്കലും അവിടെന്ന് ഒരു ഭക്ഷണത്തെയും കുറ്റം പറഞ്ഞിട്ടില്ല. കുറഞ്ഞ ഭക്ഷണ രീതി തങ്ങള്‍ ഒരു പൊതുതത്വമാക്കി മാതൃകയിലൂടെ പകര്‍ന്നുതന്നു. ഒരാള്‍ക്കുള്ള ഭക്ഷണം രണ്ടുപേര്‍ക്കും രണ്ടാള്‍ക്കുള്ള നാലുപേര്‍ക്കും നാലുപേര്‍ക്കുള്ളത് എട്ടുപേര്‍ക്കും തികയും. (മുസ്‌ലിം) മുസ്‌ലിം ഒരു കടലിലേക്ക് മാത്രമായി ഭക്ഷണം കഴിക്കുമ്പോള്‍ അവിശ്വാസി ഏഴ് കടല്‍ നിറയെ ഭക്ഷണം കഴിക്കുമെന്നും അവിടന്ന് പഠിപ്പിച്ചു.  സംഘം ചേര്‍ന്ന് ഭക്ഷണം കഴിക്കുന്നതില്‍ മാത്രമാണ് ബര്‍ക്കത്ത് എന്ന് അവിടന്ന് മാതൃകയിലൂടെ സാധിപ്പിച്ചു. (ഇബ്‌നുമാജ) തിന്നുവാനും സമ്പത്തും ജീവിതവും തുലക്കുവാനുമായി ജീവിക്കുന്ന അത്ഭുത ജുന്തുക്കളെ കുറിച്ച് അവിടുന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അബൂഉമാമ(റ)യില്‍ നിന്ന് നിവേദനം. തിരുനബി(സ്വ) പറയുന്നു: ''എന്റെ സമുദായത്തില്‍ വിവിദ ഇനം ഭക്ഷണരീതി പതിവാക്കുന്ന പലതരം മധുരപാനീയങ്ങള്‍ കഴിക്കുന്ന ഒരു വിഭാഗം ജനിക്കും. അവര്‍ നിയമത്തെ മറികടന്ന് വിവിധതരം ആഡംഭര വസ്ത്രം ധരിക്കും. അവര്‍ ചെയ്യാന്‍ കഴിയാത്തത് പറയുകയും അനാവശ്യ സംസാരം വര്‍ധിപ്പിക്കുകയും ചെയ്യും. അത്തരക്കാരാണ് എന്റെ സമുദായത്തില്‍ ഏറ്റവും നീചര്‍'' (ത്വബ്‌റാനി)

Leave A Comment

1 Comments

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter