മസ്റാത്ത് സഹ്റക്കെതിരെ യുഎപിഎ ചുമത്തിയ നടപടിക്കെതിരെ പ്രതിഷേധം ശക്തം
ന്യൂഡൽഹി: ജമ്മുകശ്മീരിലെ ഫ്രീലാൻസർ ഫോട്ടോ ജേണലിസ്റ്റ് മസ്റാത്ത് സഹ്റക്കെതിരെ യുഎപിഎ ചുമത്തിയ കശ്മീർ പോലീസിന്റെ നടപടിക്കെതിരെ പ്രതിപക്ഷ പാർട്ടികളുടെയും രാജ്യത്തെ വിവിധ പൗരാവകാശ സംഘടനകളുടെയും ശക്തമായ പ്രതിഷേധം. യുഎപിഎ ദുരുപയോഗം ചെയ്യുന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഈ കേസെന്ന് കോൺഗ്രസ് എംപി ശശി തരൂർ വ്യക്തമാക്കി.

കശ്മീരിലെ പത്രപ്രവർത്തകരെ വേട്ടയാടുന്നത് രാജ്യത്ത് പതിവായി മാറിയിരിക്കുകയാണെന്ന് പിഡിപി നേതാവും മുൻ മുഖ്യമന്ത്രിയുമായ മെഹബൂബ് മുഫ്തിയുടെ മകൾ ഇൽതിജ മുഫ്തി പ്രതികരിച്ചു. പോലീസ് നടപടിക്കെതിരെ രാജ്യത്തെ വിവിധ പൗരാവകാശ സംഘടനകൾ പ്രതിഷേധ കുറിപ്പിറക്കി.

സമൂഹമാധ്യമങ്ങളിലൂടെ 'ദേശവിരുദ്ധ' പോസ്റ്റുകള്‍ പ്രചരിപ്പിച്ചുവെന്ന് ആരോപിച്ചാണ് സഹ്റക്കെതിരെ കേസെടുത്തിരിക്കുന്നത്. 26 കാരിയായ സഹ്റ ഫ്രീലാന്‍സ് ഫോട്ടോ ജേര്‍ണലിസ്റ്റായാണ് കശ്മീരിൽ പ്രവർത്തിക്കുന്നത്. വാഷിംഗ്ടണ്‍ പോസ്റ്റ്, അല്‍ജസീറ,കാരവന്‍ തുടങ്ങി നിരവധി മാധ്യമങ്ങളില്‍ ഇവരുടെ വാർത്തകളും സ്റ്റോറികളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter