മുഹമ്മദ് മുര്‍സിയുടെ മരണവും അത് ഉയര്‍ത്തുന്ന ചോദ്യങ്ങളും
ഈജിപ്ത് മുന്‍ പ്രസിഡണ്ട് മുഹമ്മദ് മുര്‍സിയെ രക്തസാക്ഷിയെന്ന് വിശേഷിപ്പിച്ചത് തുര്‍ക്കി പ്രസിഡണ്ട് റജബ് ത്വയ്യിബ് ഉര്‍ദുഗാനാണ്.
30 വര്‍ഷം ഈജിപ്തില്‍ ഭരണത്തിലുണ്ടായിരുന്ന ഏകാധിപതിയായിരുന്ന ഹുസ്‌നി മുബാറകിനെ മുല്ലപ്പൂവിപ്ലവത്തിലൂടെ തകര്‍ത്തറിഞ്ഞപ്പോള്‍ അവിടെ നിന്നും ജനാധിപത്യരീതിയിലൂടെ തെരഞ്ഞെടുക്കപ്പെട്ട ആദ്യ പ്രസിഡണ്ട് കൂടിയായിരുന്നു അദ്ധേഹം.
വിപ്ലവത്തിലൂടെ അധികാരത്തിലെത്തിയെങ്കിലും 2013 ല്‍ അട്ടിമറിയിലൂടെ പുറത്തേക്ക് എത്തുകയായിരുന്നു മുര്‍സി. മുന്‍ പ്രതിരോധ മന്ത്രിയും നിലവിലെ പ്രധാനമന്ത്രിയുമായ അബ്ദുല്‍ ഫത്താഹ് സീസിയാണ് മുര്‍സിക്ക് തടവ് വിധിച്ചിരുന്നത്.
അധികാരത്തിലേക്ക്
1951 ഓഗസ്റ്റ് 20 ന് ഈജിപ്തിലെ ശറഖിയ്യയിലാണ് മുഹമ്മദ് മുര്‍സി ഈസ അല്‍ ഇയ്യാത്തിന്റെ ജനനം, കയ്‌റോ സര്‍വകലാശാലയില്‍ നിന്ന് എന്‍ജിനിയറിങ്ങില്‍ ബിരുദവും ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയ അദ്ധേഹം 1982 ല്‍ കാലിഫോര്‍ണിയ സര്‍വ്വകലാശാലയില്‍ നിന്ന് ഡോക്ടറേറ്റും നേടിയിരുന്നു, കാലിഫോര്‍ണിയയില്‍ മൂന്ന് വര്‍ഷം സേവനമനുഷ്ഠിച്ച ശേഷം 1985 ലാണ് മുര്‍സി ജന്മനാട്ടിലേക്ക് മടങ്ങുന്നത്.
ഈജിപ്തിലേക്ക് മടങ്ങിയ ശേഷമാണ് ബ്രദര്‍ഹുഡ് നേതൃത്വത്തിലെത്തുന്നതും നേരത്തെ നിശ്ചയിച്ച സ്ഥാനാര്‍ത്ഥിക്ക് ചില പ്രശ്‌നങ്ങള്‍ കാരണം അറബ് വസന്താനന്തരം ഡമ്മി സ്ഥാനാര്‍ത്ഥിയായ ഇദ്ധേഹം പ്രസിഡണ്ടാവുന്നതും.ബ്രദര്‍ഹുഡിന്റെ ഫ്രീഡം ആന്‍ഡ് ജസ്റ്റിസ് പാര്‍ട്ടിയുടെഡമ്മി സ്ഥാനാര്‍ത്ഥിയായിട്ടാണ് ഇദ്ധേഹം മത്സര രംഗത്ത് ഉണ്ടായിരുന്നത്.
2011 ല്‍ ഹുസ്‌നി മുബാറക്കിനെ സ്ഥാനഭ്രഷ്ടനാക്കി നടത്തിയ തെരഞ്ഞെടുപ്പില്‍ വിജയം കൊയത് 2012 ജൂണ്‍ 24 നണ് മുര്‍സി പ്രസിഡണ്ടായി അധികാരമേറ്റത്.എതിരാളി ഷഫീഖിനെതിരെ 51 ശതമാനം വോട്ടാണ് മുര്‍സി നേടിയത്.
ജനരോഷവും പ്രതിഷേധവും തുടര്‍ന്ന് ഒരു വര്‍ഷത്തിന് ശേഷം 2013 പട്ടാളം ഭരണം പിടിച്ചെടുത്തു,മുര്‍സി അനുകൂലികളും പ്രതികൂലികളും പരസ്പരം ഏററുമുട്ടിയ വിപ്ലവം തഹ്‌രീര്‍ സ്‌ക്വയറില്‍ അഞ്ചുദിവസം നീണ്ടുനിന്നിരുന്നു.
പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ ക്ൃത്വിമംനടത്തിയെന്നാരോപിച്ച് ഏഴു വര്‍ഷം തടവിന് ശിക്ഷ അനുഭവിക്കുകയായിരുന്നു അദ്ധേഹം.
ഉയര്‍ന്ന് വരുന്ന ചോദ്യങ്ങള്‍
സ്വഭാവിക മരണമെന്ന് ഭരണകൂടം പറയുമ്പോഴും ചില ചോദ്യങ്ങള്‍ ബാക്കിയാവുകയാണ്,മരണത്തെ തുടര്‍ന്ന് ഈജിപ്ഷ്യന്‍ ഭരണകൂടത്തെ അന്താരാഷ്ട്ര കോടതിയില്‍ വിചാരണ ചെയ്യണമെന്നും മുര്‍സിയുടെ മരണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് ചരിത്രം മാപ്പ് തരില്ലെന്നും തുര്‍ക്കി പ്രസിഡണ്ട് ഉര്‍ദുഗാന്‍ പ്രതികരിച്ചിരുന്നു. നീതിപീഠത്തിന് മുമ്പിലേത്തി ജഡ്ജിയോട് 20 മിനുട്ട് സംസാരിക്കവെയാണ് കോടതിയില്‍ കുഴഞ്ഞുവീണ് മരിച്ചത്, ഈ മരണം കൊലപാതകമോ എന്ന ചോദ്യവും ഉയരുന്നുണ്ട്.
ഒന്നമതായി അദ്ധേഹത്തിന് വേണ്ടത്ര മെഡിക്കല്‍ ശുഷ്രൂഷകള്‍ പട്ടാള ഭരണകൂടം നല്‍കാന്‍ തയ്യാറായിരുന്നില്ല അത് കൊണ്ട് തന്നെയാണ് അദ്ധേഹത്തിന്റെ അനുയായികള്‍ ഈ മരണത്തെ കൊലപാതകമെന്ന് തീര്‍ത്ത് പറയുന്നത്.
രണ്ടാമതായി നിലവിലെ ഭരണകൂടം ഇസ്രയേല്‍ നയങ്ങളെ അനുകൂലിച്ച് അമേരിക്കക്ക് ഓശാന പാടുന്നവരാണ്.മാത്രവുമല്ല,മുഹമ്മദ് മുര്‍സി ഫലസ്ഥീനിന്റെ അവകാശങ്ങള്‍ക്ക് പ്രത്യേക പരിഗണനല്‍കിയിരുന്നു, ഇത് മരണശേഷം ഹമാസ് എടുത്തു പറയുകയും ചെയ്തിരുന്നു.
മൂന്നാമതായി, സമഗ്രവും സുധാര്യവുമായ അന്വേഷണം വേണമെന്ന് ഐക്യരാഷ്ട്ര ആവശ്യപ്പെട്ടപ്പോള്‍ ഈജിപ്ത് ഭരണകൂടം പ്രതികരിച്ചത് യുഎന്‍ മരണത്തെ രാഷ്ട്രീയ വത്കരിക്കുകയാണെന്നാണ്. സ്വാഭാവിക മരണമാണെങ്കില്‍ പിന്നെന്തിന് അന്വേഷണത്തെ ഭയക്കണംഭയക്കണം, ഇത്തരം മരണങ്ങള്‍ക്ക് ചരിത്രം മുമ്പും സാക്ഷിയായിട്ടുണ്ട്, മുമ്പ് ഹസനുല്‍ബന്നക്ക് വെടിയേറ്റപ്പോള്‍ അദ്ദേഹം മരിക്കാന്‍ മാത്രമുള്ള അപകടാവസ്ഥയിലായിരുന്നില്ല, എന്നാല്‍ അന്നത്തെ ഫാറൂഖ് രാജാവ് ആശുപത്രിയില്‍ ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്നാണ് രക്തം വാര്‍ന്നാണ് അദ്ധേഹം മരിച്ചത്. യാസര്‍ അറഫാതാതും മറ്റും ഇതിലേക്ക ചേര്‍ത്ത് വെക്കാവുന്ന ഉദാഹരണം മാത്രം.
കോടതി മുറികളില്‍ മുമ്പും മുര്‍സി തന്റെ മരണത്തെ കുറിച്ച് പറഞ്ഞത് ഇപ്രകാരമാണ്
സാവധാനമുള്ള മരണമാണ് എനിക്ക് വിധിച്ചിരിക്കുന്നത്. ഇഞ്ചിഞ്ചായാണ്അവര്‍ എന്നെ കൊല്ലുക, ഇന്നത്തെ കാലത്ത് വിഢ്ഢികളായ സേഛാധിപതികള്‍ ആളുകളെ കൊന്നുകൊണ്ടിരിക്കുന്നത് അങ്ങനെയാണ്.ജയിലിലാക്കിയ ശേഷം അദ്ധേഹത്തിന് വേണ്ട രീതിയില്‍ ചികിത്സ നല്‍കപ്പെട്ടിരുന്നില്ല, മക്കള്‍ക്കോ ബന്ധുക്കള്‍ക്കോ കാണാന്‍ അവസരം അനുവദിച്ചിരുന്നില്ല, കരള്‍ രോഗവും പ്രമേഹ രോഗവും അദ്ധേഹത്തിനുണ്ടായിരുന്നു, സത്യത്തില്‍ ഇതൊക്കെ തന്നെയല്ലെ ഈ സാവധാനമരണം.
ഇത്തരം ഉയരുന്ന ചോദ്യങ്ങള്‍ ഈജിപ്ഷ്യന്‍ സര്‍ക്കാറിനെ അന്താരാഷ്ട്ര കോടതിയില്‍ വിചാരണ ചെയ്യണമെന്ന് തന്നെയാണ് വിളിച്ചു പറയുന്നത്. ഒടുവിലത്തെ റിപ്പോര്‍ട്ടനുസരിച്ച അദ്ധേഹം കോടതിയില്‍ കുഴഞ്ഞു വീഴുകയായിരുന്നു, ആശുപത്രിയിലേക്കുള്ള വഴിമധ്യയാണ് അദ്ധേഹം മരിച്ചത്. പോവുന്ന വഴിയില്‍പട്ടാളം ഇഞ്ചക്ഷന്‍ കൊടുത്ത് കൊലപ്പെടുത്തിയതെന്ന ആരോപണവും പുറത്തുവന്നിരുന്നു.
30 വര്‍ഷം രാജ്യം ഭരിച്ച ഏകാധിപതിയായ 90 വയസ്സായ ഹുസ്‌നി മുബാറക്ക് ഇപ്പോഴും ചികിത്സയില്‍ കഴിയുന്നു, ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട പ്രസിഡണ്ട് 65 വയസ്സില്‍് ചികിത്സ നിഷേധിക്കപ്പെട്ട് തടവറ വിധിക്കപ്പെട്ട മരണമടയുന്നു, ഉര്‍ദുഗാന്‍ പറഞ്ഞത് പോലെ ഈ മരണത്തിന്റെ ഉത്തരവാദികള്‍ക്ക് ചരിത്രം മാപ്പ് തരില്ല എന്ന് വിശ്വസിക്കാം.മറഞ്ഞത് ജനാധിപത്യത്തിന്റെ മുഖമാണെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍.
നാമെല്ലാവരും തുല്യരാണ് നമുക്കിടയില്‍ ആണെന്നോ പെണ്ണെന്നോ ക്രിസ്ത്യനെന്നോ മുസ്‌ലിമെന്നോ വ്യത്യാസമില്ല , നന്മയും നീതിയും കൊണ്ടല്ലാതെ നമുക്കിടയില്‍ ആര്‍ക്കും പ്രത്യേക അവകാശങ്ങളില്ല, നമുക്കിടയില്‍ വേണ്ടത് സമത്വമാണ്, ഇത് മുര്‍സിയുടെ വാക്കുകളാണ്, അദ്ധേഹം പറഞ്ഞ നീതിയും സമത്വവും അദ്ധേഹത്തിന്റെ മരണത്തിന് പിന്നിലെ യ്ഥാര്‍ത്ഥ്യങ്ങളെ പുറത്ത് കൊണ്ടുവരാന്‍ കഴിയട്ടെ എന്ന് പ്രാര്‍ത്ഥിക്കാം, സമാശ്വസിക്കാം.
Leave A Comment