കോവിഡ്: 100 ദിനങ്ങൾക്ക് ശേഷം ജാമിഅയിലെ പ്രതിഷേധം  താൽക്കാലികമായി അവസാനിപ്പിച്ചു
ന്യൂഡൽഹി: കോവിഡ് വൈറസ് ഇന്ത്യയിലും പടര്‍ന്നു പിടിക്കുന്ന പശ്ചാത്തലത്തില്‍ പൗരത്വഭേദഗതി സമരത്തിന് രാജ്യത്തുടനീളം പ്രചോദനമായി മാറിയ ജാമിഅ മില്ലിയ്യ സർവകലാശാലയിലെ പ്രതിഷേധം താല്‍ക്കാലികമായി നിര്‍ത്തി വെച്ചു. പ്രതിഷേധത്തിന് 100 ദിനങ്ങൾ പിന്നിട്ടതിനിടെ ശനിയാഴ്ച്ചയാണ് ജാമിയ കോര്‍ഡിനേഷന്‍ കമ്മിറ്റിയും പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനകളും പ്രതിഷേധം അവസാനിപ്പിച്ചത്. പൗരത്വ ഭേദഗതി നിയമത്തിനെതിരായി നടക്കുന്ന പ്രതിഷേധം താല്‍ക്കാലികമായി അവസാനിപ്പിച്ചതായി ജാമിഅ കോഡിനേഷന്‍ കമ്മിറ്റി അറിയിച്ചു. പ്രതിഷേധം നടക്കുമ്പോള്‍ പൊലീസ് കാമ്പസില്‍ കയറി പ്രതിഷേധക്കാരെ മര്‍ദിച്ചതിന് പിന്നാലെയാണ് ജാമിഅയില്‍ കോഡിനേഷന്‍ കമ്മിറ്റി രൂപീകരിക്കുന്നത്. കൊറോണ വൈറസ് പടര്‍ന്നു പിടിക്കുന്ന പശ്ചാത്തലത്തില്‍ മുഴുവന്‍ പ്രതിഷേധക്കാര്‍ക്കും ഇന്നലെ മാസ്‌ക്കും സാനിറ്ററൈസറും വിതരണം ചെയ്തിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter