ചെമ്പരിക്ക ഖാസി വധം; സമസ്ത പ്രതിഷേധ സമ്മേളനം വിജയിപ്പിക്കുക: ഹമീദലി തങ്ങള്‍

ചെമ്പരിക്ക ഖാസി വധക്കേസുമായി ബന്ധപ്പെട്ട് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ  ആഭിമുഖ്യത്തില്‍ നടക്കുന്ന പ്രതിഷേധ സമ്മേളനം വന്‍ വിജയമാക്കാന്‍ പ്രവര്‍ത്തകര്‍ രംഗത്തിറങ്ങണമെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍  ആവശ്യപ്പെട്ടു.

ഈ മാസം 28 ന് കോഴിക്കോട് ആണ് പ്രതിഷേധ സമ്മേളനം നടക്കുന്നത്. ഒമ്പതുവര്‍ഷക്കാലം കേസിന്റെ അന്വേഷണം നടത്തിയെങ്കിലും  സത്യാവസ്ഥ പുറത്തുകൊണ്ടുവരാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് പുനരന്വേഷണം നടത്താനും കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനും ആവശ്യപ്പെട്ട് സമസ്ത പ്രതിഷേധ സമ്മേളനം നടത്തുന്നത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter