അസം പൗരത്വബില്‍; ക്രമക്കേടുകള്‍ക്കെതിരെ ധര്‍ണ്ണയുമായി ന്വൂനപക്ഷ വിഭാഗങ്ങള്‍

ദേശീയ പൗരത്വ ബില്‍ രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട ക്രമക്കേടുകള്‍ക്കും അതിക്രമങ്ങള്‍ക്കുമെതിരെ ധര്‍ണ്ണയുമായി ആള്‍ അസം മൈനോരിറ്റി സ്റ്റുഡന്‍സ് യൂണിയന്‍.

2018 നവംബറിലെ കോടതി വിധിപ്രകാരമല്ല നിലവിലെ പൗരത്വബില്ലുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ നടക്കുന്നതെന്നും ധര്‍ണ്ണയില്‍ പങ്കെടുത്തവര്‍ ആരോപിച്ചു.പിഴവുകളെല്ലാം തിരുത്തി ജൂലൈ 30 ഓടെ പൗരത്വബില്‍ പ്രസിദ്ധീകരിക്കണമെന്നായിരുന്നു സുപ്രീംകോടതി പ്രസ്താവിച്ചിരുന്നത്. സുപ്രീംകോടതിയുടെ നടപടിയില്‍ 2.5 ലക്ഷം ജനങ്ങള്‍ പൗരത്വ രജിസ്ട്രറില്‍ ഉള്‍പ്പെടുകയും ചെയ്യും. 
എന്നാല്‍ നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന നടപടിക്രമങ്ങള്‍ സുപ്രീംകോടതിവിധിയെ അട്ടിമറിക്കുന്ന തരത്തിലുള്ളതാണ്.1955 ലെ ആക്ട് പ്രകാരമാണ് പൗരത്വ രജിസ്‌ട്രേഷന്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നത്.
ന്വൂനപക്ഷങ്ങള്‍ക്കെതിരെയുള്ള തികഞ്ഞ അക്രമമാണിതെന്ന് മുന്‍ ആള്‍ അസം മൈനോരിറ്റി സ്റ്റുഡന്‍സ് യൂണിയന്‍ പ്രസിഡണ്ട് അസീസുര്‍റഹ്മാന്‍പറഞ്ഞു.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter