കശ്മീർ നേതാക്കളെ വിട്ടയക്കാനാവശ്യപ്പെട്ട് ദല്‍ഹിയില്‍ പ്രതിപക്ഷ ധർണ

 

ആർട്ടിക്ള്‍ 370 റദ്ദാക്കിയതിനോടനുബന്ധിച്ച് കസ്റ്റഡിയിലെടുത്ത കശ്മീരിലെ രാഷ്ട്രീയ നേതാക്കളെ വിട്ടയക്കാനാവാശ്യപ്പെട്ട് കൊണ്ട് ഡി.എം.കെയുടെ നേതൃത്വത്തില്‍ ദല്‍ഹിയില്‍ പ്രതിപക്ഷ ധർണ അരങ്ങറി.

കശ്മീരിലെ ഫോണ്‍, ഇന്‍ർനെറ്റ് സംവിധാനങ്ങള്‍ പ്രവർത്തനക്ഷമമാക്കാനും സഞ്ചാര നിയന്ത്രണങ്ങള്‍ നീക്കാനും കേന്ദ്ര സർക്കാർ തയ്യാറാവണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു.

പരിപാടിയില്‍ കോണ്‍ഗ്രസ്, ത്രിണമൂല്‍ കോണ്‍ഗ്രസ്, ഡി.എം.കെ, സി.പി.എം, സി.പി.ഐ, സമാജ്‍വാദി പാര്‍ട്ടി, ലോകതന്ത്രിക് ജനതാദള്‍, ആര്‍.ജെ.ഡി എന്നിവരുടെ നേതാക്കള്‍ പങ്കെടുത്തു. കോണ്‍ഗ്രസ് നേതാവ് അറസ്റ്റിലായ പി. ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരവും പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്തു.

കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്, സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സി.പി.ഐ ജനറല്‍ സെക്രട്ടറി ഡി.രാജ, സമാജ്‍വാദി പാര്‍ട്ടി നേതാവ് രാംഗോപാല്‍ യാദവ്, ആര്‍.ജെ.ഡി നേതാവ് ശരത് യാദവ്, മനോജ് ഝാ, ത്രിണമൂല്‍ കോണ്‍ഗ്രസ് നേതാവ് ദിനേഷ് ത്രിവേദി എന്നിവരും പ്രതിഷേധ സമരത്തില്‍ അണിനിരന്നു.

    

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter