പ്രളയം: സമസ്ത പുനരധിവാസ പദ്ധതിക്ക് റിയാദ് എസ്.കെ.ഐ.സി തുക കൈമാറി

പ്രളയക്കെടുതിമൂലം ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിന് സമസ്ത രൂപീകരിച്ച പുനരധിവാസ പദ്ധതി ഫണ്ടിലേക്ക് റിയാദ് എസ്.കെ.ഐ.സി നാല് ലക്ഷം രൂപ നല്‍കി.
കോഴിക്കോട് സമസ്ത കാര്യാലയത്തില്‍ നടന്ന ചടങ്ങില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ക്ക് എസ്.കെ.ഐ.സി നേതാക്കളായ അബൂബക്കര്‍ ഫൈസി ചെണ്ടമരം, മുസ്തഫ ബാഖവി പെരുമുഖം, അബ്ദുറഹ്മാന്‍ ഫറോക്ക് എന്നിവര്‍ തുക കൈമാറി. എസ്.കെ.ഐ.സി ഭവന നിര്‍മാണ ഫണ്ടിലേക്കുള്ള തുക പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളും, കെ. ആലിക്കുട്ടി മുസ്‌ലിയാരും വിതരണം ചെയ്തു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ മുശാവറ മെമ്പര്‍മാരും എസ്.കെ.ഐ.സി ഭാരവാഹികളായ അബ്ബാസ് ഫൈസി, മുനീര്‍ ഫൈസി, ഉമര്‍ ഫൈസി, അഹ്മദ് കുട്ടി ദാരിമി, ഉമ്മര്‍ കോയ, മൊയ്തീന്‍ കോയ പെരുമുഖം, സജീര്‍ ഫൈസി പങ്കെടുത്തു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter