മഹ്‌റ് (വിവാഹ മൂല്യം)

 width=വിവാഹവേളയില്‍ 'മഹ്‌റ്' പറയല്‍ സുന്നത്താകുന്നു. മഹ്ര്‍ പറഞ്ഞിട്ടില്ലെങ്കിലും നികാഹ് സാധുവാകും. വിധികര്‍ത്താക്കളോ, വധൂവരന്മാരോ മഹ്ര്‍ നിശ്ചയിക്കുക, ശാരീരിക ബന്ധത്തിലേര്‍പ്പെടു  എന്നീ മൂന്ന് കാര്യങ്ങളില്‍ ഏതെങ്കിലുമൊന്നുകൊണ്ട് മഹ്ര്‍കൊടുക്കാന്‍ വരന്‍ നിര്‍ബന്ധിതനാകുന്നതാണ്. മഹ്‌റ് മിസ്‌ലാ(തുല്യമഹ്‌റാ)ണ് നല്‍കേണ്ടത്. ആ സ്ത്രീയുടെ മാതാപിതാക്കളിലൊത്ത സഹോദരി, പിതാവിലൊത്ത സഹോദരി, സഹോദര പുത്രി, പിതൃസഹോദരി, ഉമ്മൂമ്മ, മാതൃസഹോദരി എന്നീ ക്രമത്തിലുള്ളവരുടെ മഹ്ര്‍ നോക്കിയാണ് മഹ്‌റ് മിസ്‌ല് തീരുമാനിക്കേണ്ടത്. മഹ്ര്‍ എത്രയും അധികമാക്കുകയോ കുറക്കുകയോ ചെയ്യാവുന്നതാണ്.

വധുവിന്ന് ഖുര്‍ആന്‍ പഠിപ്പിച്ചു കൊടുക്കുക എന്നതും മഹ്‌റായി നിശ്ചയിക്കാം. വിവാഹാനന്തരം ശാരീരിക ബന്ധത്തിനു മുമ്പ് തന്നെ വിവാഹമോചനം ചെയ്താല്‍ മഹ്‌റിന്റെ പകുതിമാത്രമെ കൊടുക്കല്‍ നിര്‍ബന്ധമുള്ളു. വിവാഹ വിച്ഛേദനത്തിന്റെ കാരണം അവളുടെ ഭാഗത്ത് നിന്നുണ്ടായതാണെങ്കില്‍ ഒട്ടും കൊടുക്കേണ്ടതുമില്ല.

വിവാഹത്തോടനുബന്ധിച്ചു 'വലീമത്ത്' (വിവാഹസദ്യ) ഏര്‍പ്പെടുത്തല്‍ സുന്നത്താണ്. ഒരാടിനെ അറുത്ത് സദ്യ നടത്തലാണ് സുന്നത്ത്. പ്രതിബന്ധങ്ങളൊന്നുമില്ലെങ്കില്‍ ക്ഷണിക്കപ്പെട്ട എല്ലാവരും ഈ സദ്യയില്‍ പങ്കെടുക്കല്‍ നിര്‍ബന്ധമാകുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter