“റൊട്ടി തിന്നാൽ മരിക്കും”

പണ്ടൊരിക്കൽ ഒരാള്‍ യാത്ര പുറപ്പെട്ടു. അദ്ദേഹത്തിന്‍റെ കൈയിൽ ഭക്ഷണമായി ഒരു റൊട്ടി മാത്രമാണ് ഉണ്ടായിരുന്നത്. ആ റൊട്ടി തിന്നാൽ പിന്നെ ഭക്ഷിക്കാനൊന്നും തന്‍റെയടുത്ത് ഇല്ലെന്ന് കരുതി അയാൾ അത് ഭക്ഷിക്കാതെ സൂക്ഷിച്ചു വെച്ചു. “ഇത് ഭക്ഷിച്ചാൽ പിന്നെ ഞാൻ തിന്നാൻ കിട്ടാതെ മരിക്കേണ്ടി വരും” എന്നയാൾ വിചാരിച്ചു.

പക്ഷേ, അല്ലാഹു അദ്ദേഹത്തിന്‍റെ കൂടെ ഒരു മലക്കിനെ നിയോഗിച്ചിരുന്നു. “ആ റൊട്ടി അയാൾ തിന്നാൽ അയാൾക്ക് ആവശ്യമായ ഭക്ഷണം നൽകണം” എന്നതായിരുന്നു ആ മലക്കിന് അല്ലാഹു നൽകിയ നിർദ്ദേശം.

പാവം ആ മനുഷ്യൻ ആ റൊട്ടി തിന്നാതെ സൂക്ഷിച്ചു വച്ചു. അവസാനം അദ്ദേഹം മരണത്തിനു കീഴടങ്ങി. റൊട്ടിയാണെങ്കിലോ അദ്ദേഹത്തിന്‍റെ കൈയിലും.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter