മാലിക് ബ്നു ദീനാറിന്‍റെ രംഗപ്രവേശം
(സൂഫീ കഥ - 27)
മാലികിന്‍റെ പിതാവ്, ദീനാർ ഒരു അടിമയായിരുന്നു. അദ്ദേഹം അടിമയായിരിക്കുമ്പോഴായിരുന്നു മാലികിന്‍റെ ജനനം. ജീവിതത്തെ കുറിച്ച് ഗൌരവമായി ചിന്തിക്കാത്ത ഒരു സംഘത്തോടൊപ്പമായിരുന്നു മാലിക്കിന്‍റെ സഹവാസം. പാട്ടും കൂത്തും കളി തമാശകളുമായി അവർ സമയം ആസ്വദിച്ചു കൊണ്ടിരുന്നു.
അന്നു രാത്രിയും മാലിക് തന്‍റെ കൂട്ടുകാരോടൊപ്പം പാട്ടും കളിയുമായി സമയം കഴിച്ചു. എല്ലാവരും ക്ഷീണിച്ചു ഉറങ്ങിപ്പോയി. പക്ഷേ, മാലികിനെ മാത്രം അല്ലാഹു ഉറക്കിൽ നിന്നെഴുന്നേൽപ്പിച്ചു. മാലികിനു ഉറക്കം വരുന്നില്ല. അപ്പോഴാണ് അവരുടെ പുല്ലാംകുഴലിൽ നിന്ന് ഒരു സുന്ദര ശബ്ദം കേട്ടത്.
“മാലികേ, നീയെന്താ പശ്ചാതപിക്കാത്തത്?”
ഇതു കേട്ട മാലികിനു മനസാന്തരമുണ്ടായി. മാലിക് അതിനു ശേഷം എല്ലാവിധ വിനോദങ്ങളിൽ നിന്നും വിട്ടു നിന്നു. ഹസനുൽ ബസ്വരി(റ)യെ സമീപിച്ച് പശ്ചാപിച്ച് മടങ്ങി. അല്ലാഹുവിന്‍റെ ഇഷ്ടദാസന്മാരിൽ ഒരുവനായി ജീവിച്ചു.
കശ്ഫ് - 299