ഹജ്ജ് 2020: അപേക്ഷിച്ചവരുടെ പണം പൂര്‍ണമായി തിരികെ നൽകുമെന്ന് കേന്ദ്ര മന്ത്രി
ന്യൂഡൽഹി: പരിശുദ്ധ ഹജ്ജ് കര്‍മത്തിന് ഇത്തവണ വിദേശ രാജ്യങ്ങളിൽ നിന്നുള്ള തീർഥാടകരെ സ്വീകരിക്കില്ലെന്ന് സൗദി അറേബ്യ വ്യക്തമാക്കിയതിന് പിന്നാലെ വിഷയത്തിൽ പ്രതികരണവുമായി കേന്ദ്ര സർക്കാർ. ഇന്ത്യയില്‍ നിന്ന് തീര്‍ഥാടകരെ അയക്കില്ലെന്നും ഹജ്ജിന് അപേക്ഷിച്ചവരുടെ പണം പൂര്‍ണമായും തിരിച്ചുനൽകുമെന്നും കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി അറിയിച്ചു.

2.3 ലക്ഷത്തിലധികം പേരാണ് ഇത്തവണ ഇന്ത്യയില്‍ നിന്ന് ഹജ്ജിന് അപേക്ഷ നല്‍കിയിരുന്നത്. ഹജ്ജിന് ഇപ്രാവശ്യം അവസരം ലഭിച്ചിട്ടില്ലെങ്കിൽ അടുത്ത പ്രാവശ്യം നറുക്കിടാതെ തന്നെ അവസരം ലഭിക്കണമെന്ന് ഇവർ കേന്ദ്ര സർക്കാരിനോട് അപേക്ഷിച്ചിരുന്നെങ്കിലും കേന്ദ്ര മന്ത്രി ഇവ്വിഷയകമായി ഒന്നും പ്രതികരിച്ചിട്ടില്ല.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter