സിറിയ അമേരിക്കയുടെ മുന്നറിയിപ്പ് അവഗണിക്കരുതെന്ന് യു.എന്‍

അമേരിക്കയുടെ മുന്നറിയിപ്പ് സിറിയന്‍ പ്രസിഡണ്ട് ബശ്ശാറുല്‍ അസദ് കേള്‍ക്കാന്‍ തയ്യാറാവണമെന്ന് ഐക്യ രാഷ്ട്ര സഭ.
ഇത് ഗൗരവമേറിയ മുന്നറിയിപ്പാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. സിറിയ മുന്നറിയിപ്പ് അവഗണിക്കരുത്. യു.എന്‍ ചീഫ് ആന്റോണ്യോ ഗ്വട്ടിയേഴ്‌സ് പറഞ്ഞു. യു.എസ് സ്റ്റേറ്റ് സെക്രട്ടറി ടില്ലേഴ്‌സണുമായുള്ള കൂടിക്കാഴ്ചക്കു മുമ്പ് സംസാരിക്കുകയായിരുന്നു അദ്ധേഹം.
അസദ് പുതിയ അക്രമണത്തിന് തയ്യാറാവുകയാണെങ്കില്‍ വലിയ വില നല്‍കേണ്ടിവരുമെന്ന് അമേരിക്ക കഴിഞ്ഞ ദിവസം സിറിയക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.
എന്നാല്‍ സിറിയക്കെതിരെയുള്ള അമേരിക്കന്‍ നീക്കം അന്താരാഷ്ട്രാ നിയമങ്ങളെ മറികടക്കുന്നതാണെന്ന് ഈ വിഷയത്തില്‍ റഷ്യ പ്രതികരിച്ചു.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter