പ്രസിദ്ധ ഹദീസ് പണ്ഡിതന്‍   ഹൊറാള്‍ഡ് മോട്‌സ്‌കി അന്തരിച്ചു

പ്രസിദ്ധ ഹദീസ് പണ്ഡിതനും നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവുമായ ഹൊറാള്‍ഡ് മോട്‌സ്‌കി അന്തരിച്ചു.നെതര്‍ലന്‍ഡിലെ നിജ്‌മെഗന്‍ സര്‍വകലാശാലയില്‍ ഇസ് ലാമിക പഠനവിഭാഗത്തില്‍ പ്രൊഫസറായിരുന്നു.

1978 ല്‍ ബോണ്‍ സര്‍വ്വകലാശാലയില്‍ നിന്ന് ഹദീസ് പഠനത്തില്‍   പി.എച്ച് ഡി കരസ്ഥമാക്കിയിരുന്നു.
ഹദീസ് സാഹിത്യവുമായി ബന്ധപ്പെട്ട ഓറിയന്റലിസ്‌റ് വിമര്ശ്‌നങ്ങള്‍ക്കുള്ള മുസ്ലിം പ്രതികരണങ്ങളിലെ പ്രധാന എഴുത്തുകളില്‍ ഒന്ന് മോട്‌സ്‌ക്കിയുടേതായിരുന്നു.  ഇസ്ലാമിക ചരിത്ര വിജ്ഞാനീയങ്ങളെ വിശ്വസത്തിലെടുത്തു കൊണ്ട്, പുതിയ രീതിശാസ്ത്രം മുന്നോട്ട് വെച്ചത് വഴിയാണ് മോട്‌സ്‌കി ഹദീസ് പഠന രംഗത്തു ശ്രദ്ധേയനായത്്. ഒരിയന്റലിസ്‌റ് ചോദ്യങ്ങളെ  തന്നെയാണ് മോട്‌സ്‌ക്കിയുടെ പഠനങ്ങള്‍ ഒരര്‍ത്ഥത്തില്‍ നിരാകരിക്കുന്നത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter