ഹൗഡി മോഡി പരിപാടിക്ക് അമേരിക്കയിലെത്തിയ മോഡിക്കെതിരെ വൻ പ്രതിഷേധവും
ഹൂസ്റ്റൺ: അമേരിക്കയിലെ ടെക്‌സാസ് എൻ.ആർ.ജി ഫുട്‌ബോൾ സ്റ്റേഡിയത്തിന്‌ അകത്ത്‌ ഇന്ത്യൻ പ്രധാനമന്ത്രി മന്ത്രി നരേന്ദ്ര മോഡിയെ കേൾക്കാൻ ഏറെ മാധ്യമ പ്രാധാന്യത്തോടെ കൊട്ടിഘോഷിക്കപ്പെട്ട  "ഹൗഡി മോഡി' പരിപാടി നടക്കുമ്പോൾ സ്റ്റേഡിയത്തിന് പുറത്ത് മോഡിക്കെതിരെ പ്രതിഷേധ സ്വരങ്ങൾ ഉയർത്തി ആയിരങ്ങൾ ഒത്തുചേർന്നു. അമേരിക്കൻ പ്രസിഡന്റ്‌ ഡോണാൾഡ്‌ ട്രംപ്‌ കൂടി പങ്കെടുത്ത ഹൗഡി മോഡിക്കെതിരെ പ്രതിഷേധിക്കാൻ കറുത്തവംശജരെന്നോ വെളുത്തവരെന്നോ വ്യത്യാസമില്ലാതെ അമേരിക്കക്കാരും എൻആർജി സ്റ്റേഡിയത്തിന്‌ പുറത്ത്‌ തടിച്ചുകൂടി.  ഫാസിസത്തിനും വംശഹത്യയ്‌ക്കും ന്യൂനപക്ഷ വേട്ടയ്‌ക്കുമെതിരെ പ്രതിഷേധക്കാർ ശബ്ദമുയർത്തി. ഇന്ത്യയിൽ ന്യൂനപക്ഷത്തിന് നേരെ നടക്കുന്ന ആൾക്കൂട്ട ആക്രമണങ്ങൾക്ക് അറുതി വരുത്തണമെന്നും ദളിതർക്കും മുസ്ലീങ്ങൾക്കും ക്രിസ്ത്യാനികൾക്കുമെതിരായ അതിക്രമങ്ങൾ നിർത്തണമെന്നുമുള്ള പ്ലക്കാർഡുക കളുമായാണ് ആയിരങ്ങൾ ഒത്തുകൂടിയത്. ഓഗസ്റ്റ് നാലിന് കശ്മീരിന് പ്രത്യേക അവകാശങ്ങൾ നൽകിയിരുന്ന ആർട്ടിക്കിൾ 370 റദ്ദാക്കി കശ്‌മീരിനുമേൽ ഏകാധിപത്യ ഇടപെടലുകൾ നടത്തുന്നതിനെതിരായും അവർ പ്രതിഷേധമുയർത്തി.   "ഹിറ്റ്‌ലർ ഇപ്പോഴും ജീവിച്ചിരിക്കുന്നുവോ' എന്ന്‌ ചോദിക്കുന്ന പ്ലക്കാർഡ് ശ്രദ്ധ പിടിച്ചുപറ്റി. അകത്ത്‌ പ്രധാനമന്ത്രിയുടെ വാക്കുകൾക്ക്‌ കരഘോഷമുയരുമ്പോൾ മാധ്യമങ്ങൾക്ക്‌ "കേൾക്കാനാകാത്ത' ശബ്‌ദത്തിൽ പുറത്ത്‌ ഒരു പ്രതിഷേധക്കാരൻ "അനീതിക്കെതിരെ ശബ്‌ദിക്കുക, സത്യം വിളിച്ചുപറയുക, പോരാട്ടത്തിൽ ഐക്യപ്പെടുക' എന്ന്‌ വിളിച്ചുപറയുന്നുണ്ടായിരുന്നു

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter