ജാമിഅ മില്ലിയ്യ വിദ്യാർഥികൾക്കെതിരെ നടന്ന  ആക്രമണത്തിൽ ശക്തമായ സമരം
ന്യൂഡൽഹി: ഇസ്രായേൽ സർക്കാറുമായി ചേർന്ന് ഈമാസം അഞ്ചിന് ജാമിയ മില്ലിയ സർവ്വകലാശാല നടത്തിയ പരിപാടിക്കെതിരെ പ്രതിഷേധം സംഘടിപ്പിച്ച വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്ത നടപടി പിൻവലിക്കാൻ ആവശ്യപ്പെട്ട് വൈസ് ചാൻസലറുടെ കാര്യാലയം ഉപരോധിച്ച വിദ്യാർത്ഥികളെ ആക്രമിച്ച സംഭവത്തിൽ സംഘടിപ്പിക്കപ്പെട്ട സമരത്തിന് വിജയ പര്യവസാനം. ആക്രമണത്തിനു നേതൃത്വം നൽകിയവർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർഥികൾ ഒന്നടങ്കം ക്ലാസുകൾ ബഹിഷ്ക്കരിച്ച് സമരം ശക്തമാക്കിയതോടെയാണ് സമരക്കാരുടെ ആവശ്യങ്ങൾ അംഗീകരിക്കാൻ സർവ്വകലാശാല തയ്യാറായത്. സമരക്കാർക്കെതിരെ അച്ചടക്കനടപടി ഉണ്ടാകില്ലെന്നും വിദ്യാർഥികളെ മർദിച്ചവർക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്നും സർവകലാശാല അധികൃതർ ഉറപ്പ് നൽകിയതോടെ സമരം അവസാനിപ്പിക്കുകയായിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter