മുസ്‌ലിം വ്യക്തി നിയമം; വിവാദ നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ ഒഴിവാക്കി
- Web desk
- Jan 30, 2019 - 04:02
- Updated: Jan 30, 2019 - 04:02
ഏറെ വിവാദമായതിനെ തുടര്‍ന്നും മുസ്‌ലിംസംഘടനകളില്‍ നിന്നുള്ള ശക്തമായ എതിര്‍പ്പിനെ തുടര്‍ന്നും മുസ്‌ലിം വ്യക്തി നിയമവുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ പുറത്തിറക്കിറക്കിയ വിവാദ നിര്‍ദേശങ്ങള്‍ ഭേദഗതി ചെയ്ത് പുതിയവിശദീകരണ വിജ്ഞാപനമിറക്കി.
പഴുതുകള്‍ അടച്ചാണ് പുതിയ വിജ്ഞാപനം പുറത്തിറക്കിയിട്ടുള്ളത്.
മുസ്‌ലിംകള്‍ക്ക് ശരീഅത്ത് നിയമം ബാധകമാകന്നതിന് പ്രത്യേക സമ്മത പത്രം ആവശ്യമില്ലെന്ന് പുതിയ വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നു.
വ്യവഹാരങ്ങളിലുും ഇടപാടുകളിലും ശരീഅത്ത് നിയമങ്ങള്‍ ബാധകമാക്കുന്നതിന് മുസ്‌ലിംകള്‍ക്കും പ്രത്യേകമായ സമ്മതപത്രം നല്‍കണമെന്നതുള്‍പ്പെടെയുള്ള നിര്‍ദേശങ്ങള്‍ ഭേതഗതി ചെയ്താണ് പുതിയ വിജ്ഞാപനം.
നേരത്തെയുള്ള വിജ്ഞാപന പ്രകാരം മുസ്‌ലിമെന്ന നിലയില്‍ വ്യക്തിനിയമം ബാധകമായവര്‍ക്കും സത്യവാങ്ങ് മൂലം നല്‍കേണ്ടിയിരുന്നു.
ചട്ടങ്ങളിലെ വിവാദ നിര്‍ദേശങ്ങള്‍ ഭേദഗതി ചെയ്യണമെന്ന് സമസ്ത നേതാക്കള്‍ നേരത്തെ മന്ത്രി കെടി ജലീലിനെ കണ്ട് ആവശ്യപ്പെട്ടിരുന്നു.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment