ഖത്തര്‍ പ്രതിസന്ധി പരിഹരിക്കാന്‍ തുര്‍ക്കി,ഇറാഖ്,ഇറാന്‍ രംഗത്ത്

ഭീകരാരോപണത്തോടനുബന്ധിച്ച് ഖത്തറിനെ അറബ് രാഷ്ട്രങ്ങള്‍ ഒറ്റപ്പെടുത്തുന്ന നിലവിലെ പ്രതിസന്ധി പരിഹരിക്കാന്‍ തുര്‍ക്കിയും ഇറാഖും ഇറാനും യോഗം ചേരുന്നു.
ഇറാനും ഇറാഖും തുര്‍ക്കിയും ഇറാഖ് തലസ്ഥാനമായ ബാഗ്ദാദില്‍ വെച്ച് നടത്തുന്ന ഇസ്‌ലാമിക് കോണ്‍ഫറന്‍സിലാണ് ഖത്തര്‍ പ്രതിസന്ധി പരിഹരിക്കാന്‍ ശ്രമിക്കുകയെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് സരീഫ് പറഞ്ഞു. ഭീകരാരോപണത്തോടനുബന്ധിച്ച് ഖത്തറിനെ ഗള്‍ഫ് രാഷ്ട്രങ്ങള്‍ ഒറ്റപ്പെടുത്തുന്നതിനെ കുറിച്ച് സംസാരിക്കാന്‍ മൂന്ന് രാഷ്ട്രങ്ങളുടെയും വിദേശ മന്ത്രിമാരാണ് സംബന്ധിക്കുകയെന്ന് ജവാദ് സരീഫ് മാധ്യമങ്ങളോട് വിശദീകരണം നല്‍കി.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter