കശ്മീരിലെ നിയന്ത്രണങ്ങള്‍  എത്രകാലത്തേക്കെന്ന് കേന്ദ്ര സര്‍ക്കാറിനോട് സുപ്രിം കോടതി
ന്യൂഡല്‍ഹി: ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതോടനുബന്ധിച്ച് കേന്ദ്ര സർക്കാർ കശ്മീരില്‍ ഏര്‍പെടുത്തിയ നിയന്ത്രണങ്ങള്‍ ഇനി എത്രകാലം തുടരുമെന്ന് സര്‍ക്കാറിനോട് സുപ്രിം കോടതി ചോദിച്ചു. കൃത്യമായ മറുപടി നല്‍കണമെന്നും ജസ്റ്റിസ് എന്‍.വി രമണയുടെ നേതൃത്വത്തിലുള്ള ബെഞ്ച് കേന്ദ്രത്തോട് ആവശ്യപ്പെട്ടു. ‘നിയന്ത്രണം എത്രനാള്‍ കൂടി ഉണ്ടാവും. ഇക്കാര്യത്തില്‍ കൃത്യമായ മറുപടി നല്‍കണം- കോടതി ആവശ്യപ്പെട്ടു. നിയന്ത്രണങ്ങളെ കുറിച്ച് ദിനംപ്രതി അവലോകനം നടത്തണമെന്നും കോടതി നിര്‍ദ്ദേശിച്ചു. 99 ശതമാനം നിയന്ത്രണങ്ങളും എടുത്തു മാറ്റിയതായും ദിനേന അവലോകനം ചെയ്യുന്നുണ്ടെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു. 68 ദിവസങ്ങള്‍ക്ക് ശേഷം ഒക്ടോബര്‍ 15നാണ് കശ്മീരില്‍ പോസ്റ്റ് പെയ്ഡ് മൊബൈലുകള്‍ പ്രവര്‍ത്തനം പുനഃരാരംഭിച്ചത്. എന്നാല്‍ ഇൻറർനെറ്റ്, പത്ര ചാനലുകൾ തുടങ്ങിയവക്കുള്ള നിയന്ത്രണങ്ങള്‍ താഴ്‌വരയില്‍ തുടരുക തന്നെയാണ്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter