ബാബരി കേസ്: വിശ്വാസം ഉടമസ്ഥാവകാശത്തിന് പര്യാപ്തമല്ലെന്ന് രാജീവ് ധവാൻ
ന്യൂഡൽഹി: ബാബരി മസ്ജിദ് കേസിൽ വീണ്ടും പ്രസക്തമായ വാദങ്ങൾ ഉയർത്തി സുന്നി വഖഫ് ബോർഡ് അഭിഭാഷകൻ രാജീവ് ധവാൻ. വിശ്വാസത്തിന്റെ മാത്രം അടിസ്ഥാനത്തിൽ ഒരാൾക്ക് ഒരിടത്ത് ഉടമസ്ഥാവകാശം സ്ഥാപിക്കാനോ അയാൾ വിശ്വസിക്കുന്ന ദൈവത്തെ അതിൽ ജുഡീഷ്യൽ വ്യക്തിയായി പരിഗണിക്കാനോ സാധ്യമല്ലെന്ന് രാജീവ് ധവാൻ പറഞ്ഞു. ബാബരി മസ്ജിദ് കേസിൽ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് മുമ്പാകെയാണ് ആണ് അദ്ദേഹം ഈ വാദം ഉയർത്തിയത്. കൈലാസം, നദികൾ, വൃക്ഷങ്ങൾ തുടങ്ങിയവയെല്ലാം ഇത്തരത്തിൽ വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ അവകാശപ്പെടാനാകുമോ എന്ന് ചോദിച്ച് അദ്ദേഹം 1989 വരെ ശ്രീരാമൻ ജുഡീഷ്യൽ വ്യക്തിയാണെന്ന അവകാശവാദം ഉണ്ടായിരുന്നില്ല എന്നും ഓർമപ്പെടുത്തി. ശ്രീരാമനും അല്ലാഹുവും ബഹുമാനിക്കപ്പെടുന്ന സ്ഥിതിവിശേഷമാണ് നമ്മുടെ രാജ്യത്തിന്റെ വൈവിധ്യമെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി. ബാബരി മസ്ജിദ് ഉപേക്ഷിക്കപ്പെട്ട പള്ളിയായിരുന്നുവെന്ന വാദത്തോട് രണ്ടു വിഭാഗങ്ങൾ തമ്മിൽ ശത്രുത ഉണ്ടായതോടെ മുസ്ലിങ്ങൾ അകറ്റപ്പെടുകയായിരുന്നുവെന്നാണ് അദ്ദേഹം വാദിച്ചത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter