ഇസ്രയേല്‍-ഫലസ്ഥീന്‍ പ്രശ്‌നത്തില്‍ പരിഹാരം തേടി യു.എന്‍

 

വര്‍ഷങ്ങളായി തുടര്‍ന്ന് കൊണ്ടിരിക്കുന്ന ഇസ്രയേല്‍-ഫലസ്ഥീന്‍ പ്രശ്‌നം തിങ്കളാഴ്ച ചേരുന്ന യോഗത്തില്‍ യു.എന്‍ സെക്യൂരിറ്റി കൗണ്‍സില്‍  ചര്‍ച്ച ചെയ്യും.
സ്വീഡന്‍,ഈജിപ്ത്,ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങള്‍ ജറൂസലമിലെ നിലവിലെ അതിക്രമങ്ങള്‍ക്കെതിരെ യോഗം ചേരണമെന്ന യു.എന്‍ ഒ യോട് ആവശ്യപ്പെട്ടതായി സ്വീഡന്‍ അംബാസിഡര്‍ കാര്‍ സാകു നേരത്തെ ടീറ്റ്‌ചെയ്തിരുന്നു.
വെസ്റ്റ് ബാങ്കില്‍ ഇസ്രയേല്‍ സൈന്യത്തെ വിന്യസിക്കുകയും തുടര്‍ന്നുണ്ടായ അക്രമത്തില്‍ മൂന്ന് ഫലസ്ഥീനികള്‍ കൊല്ലപ്പെടുകയും ചെയ്തു.
അല്‍-അഖ്‌സ മസ്ജിദ് കോമ്പൗണ്ടില്‍ മെറ്റല്‍ഡിറ്റ്ക്ടര്‍സ്ഥാപിച്ചതിനെതിരെയുണ്ടായ പ്രതിഷേധത്തില്‍ നിരവധി ഫലസ്ഥീനികള്‍ക്ക് പരിക്കേറ്റു. ഇസ്രയേല്‍  സൈന്യം നിറയൊഴിക്കുമ്പോള്‍ കല്ല്കള്‍ കൊണ്ട് പ്രതിരോധിക്കാനേ ഫലസ്ഥീനികള്‍ക്കായുള്ളൂ. യു.എന്‍ കോണ്‍ഫറന്‍സിലൂടെ നിലവിലെ പ്രതിസന്ധികളെ തരണം ചെയ്ത് ഇസ്രയേല്‍-ഫലസ്ഥീന്‍ വിഷയത്തില്‍ പുതിയ പരിഹാരം വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter