സംവരണത്തെ കുറിച്ച് ചർച്ച വേണമെന്ന ആർ.എസ്.എസ് തലവൻ മോഹൻ ഭഗവതിന്റെ പരാമർശത്തിനെതിരെ ബിഹാർ പ്രതിപക്ഷം.
സംവരണത്തെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും അത് തുടരണോ എന്ന വിഷയത്തിൽ ചർച്ച നടത്തണമെന്ന ആർ.എസ്.എസ് തലവൻ മോഹൻ ഭഗവതിന്റെ പരാമർശത്തെ രാഷ്ട്രീയ ആയുധമാക്കി ബിഹാറിലെ പ്രതിപക്ഷ കക്ഷികളായ ആർ. ജെ. ഡിയും കോൺഗ്രസും. പരാമർശത്തിന് എതിരെ രംഗത്ത് വന്ന പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് ആർഎസ്എസ് സംവരണം അവസാനിപ്പിക്കാനുള്ള ഗൂഢ നീക്കമാണ്‌ നടത്തുന്നതെന്ന് ആരോപിച്ചു. സംവരണം വേണമോ വേണ്ടയോ എന്നതല്ല മറിച്ച് സംവരണം ചെയ്യപ്പെട്ട 80% സീറ്റുകളും എന്ത് കൊണ്ടാണ് ഒഴിഞ്ഞ് കിടക്കുന്നത് എന്നതിനെ കുറിച്ചാണ് സംവാദം നടത്തേണ്ടത് എന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷത്തിന് പുറമെ ബിജെപിയെ ഞെട്ടിച്ച് കൊണ്ട് ഭരണ സഖ്യത്തിൽ പെട്ട ജെഡിയു മന്ത്രി ശ്യാം രാജഖ് ആർഎസ്എസ് തലവന്റെ പരാമർശം തള്ളിക്കളഞ്ഞു. സംവരണ വിഷയത്തിൽ ആർഎസ്എസ് തൊട്ടു കളിക്കേണ്ടെന്നും അത് സമൂഹത്തെ ഭിന്നിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. 2015 നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് സംവരണത്തെ കുറിച്ച് ഭഗവത് അഭിപ്രായം പറഞ്ഞത്‌ ബിജെപി ക്ക് ഏറെ തിരിച്ചടി നൽകിയിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പ്‌ അടുത്ത് നിൽക്കെ പരാമർശം രാഷ്ട്രീയമായി ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് പ്രതിപക്ഷ കക്ഷികൾ

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter