പ്രതിഷേധ കടലായി ഷഹീൻ ബാഗ്: റിപ്പബ്ലിക് ദിനത്തിൽ ഒത്തുകൂടിയത് ആയിരങ്ങൾ
ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതിക്കെതിരായി ഒരു മാസത്തിലധികമായി പ്രതിഷേധ പരിപാടിയുമായി മുന്നോട്ടു പോകുന്ന ഷഹീന്‍ ബാഗില്‍ റിപ്പബ്ലിക്ക് ദിനത്തില്‍ ആയിരങ്ങള്‍ ഒത്തുകൂടി. സിഎഎക്കെതിരെ ശക്തമായി പ്രതിഷേധമുയർന്ന ഇന്ന് ദേശീയ പതാക വാനിലുയര്‍ത്തുകയും ദേശീയഗാനം ആലപിക്കുകയും ചെയ്തു. പ്രതിഷേധക്കാർ ഭരണഘടനയുടെ ആമുഖം വായിക്കുകയും ചെയ്തു. ആയിരങ്ങളാണ് രാവിലെ തന്നെ ഷഹീന്‍ ബാഗിലേക്ക് ഒഴുകിയെത്തിയത്. തീവണ്ടിയില്‍ വച്ച്‌ സംഘ്പരിവാര്‍ പ്രവർത്തകർ മര്‍ദിച്ചു കൊന്ന ജുനൈദിന്റെ ഉമ്മ സൈറ ബാനുവും ഹൈദരാബാദ് യൂനിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ഥിയായിരുന്ന രോഹിത് വെമുലയുടെ മാതാവ് രാധിക വെമുലയും ചേര്‍ന്നാണ് ഷഹീന്‍ ബാഗില്‍ ദേശീയ പതാക ഉയര്‍ത്തിയത് കഴിഞ്ഞ ഒരു മാസത്തിലേറെ കാലമായി ഷഹീന്‍ ബാഗില്‍ സ്ത്രീകളുടെയും കുട്ടികളുടെയും നേതൃത്വത്തില്‍ എന്‍.ആര്‍.സിക്കും സി.എ.എയ്ക്കും എതിരെ സമരം നടന്നുവരികയാണ്. കൊടുംതണുപ്പിനെ അവഗണിച്ചുകൊണ്ട് നോമ്പെടുത്ത് ആത്മവീര്യം കൈവിടാതെയാണ് പ്രതിഷേധക്കാർ ഷാഹീൻ ബാഗിൽ ഒരു മാസമായി പ്രക്ഷോഭ രംഗത്ത് നിലയുറപ്പിച്ചിരിക്കുന്നത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter