മുത്തലാഖ് വിരുദ്ധ നിയമം പിന്‍വലിക്കും: കോണ്‍ഗ്രസ്

അധികാരത്തിലെത്തിയാല്‍ മുത്വലാഖ് വിരുദ്ധ നിയം പിന്‍വലിക്കുമെന്ന് കോണ്‍ഗ്രസ്. എ.ഐ.സി.സി ന്യൂനപക്ഷ കണ്‍വെന്‍ഷനില്‍ സംസാരിക്കവെ മഹിള കോണ്‍ഗ്രസ് പ്രസിഡണ്ട് സുഷ്മിത ദേവാണ് ഇക്കാര്യം പറഞ്ഞത്. മുത്വലാഖ് ബില്‍ മുസ്‌ലിം സ്ത്രീകളെ ശാക്തീകരിക്കാനല്ല, മറിച്ച് മുസ്‌ലിം പുരുഷന്മാരെ ദ്രോഹിക്കാനുള്ളതെന്നും സുഷ്മിത ദേവ് പറഞ്ഞു. പരിപാടിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും സന്നിഹിതനായിരുന്നു.

മുസ്‌ലിം പുരുഷന്മാരെ ദ്രോഹിക്കാനും അറസ്റ്റ് ചെയ്യാനുമുള്ളതാണീ ബില്‍ എന്നും സുഷ്മിത ദേവ് കുറ്റപ്പെടുത്തി. ലോക്‌സഭ പാസാക്കിയ ബില്‍ രാജ്യസഭ പാസ്സാക്കാതെ കിടക്കുകയാണ്. ബില്‍ സെലകട് കമ്മറ്റിക്ക് വിടണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.
മുത്തലാഖ് ചെയ്യുന്ന പുരുഷന്മാര്‍ക്ക് മൂന്ന് വര്‍ഷം ജയില്‍ശിക്ഷ ഉറപ്പുവരുത്തുന്നതാണ് ബില്‍.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter