ഇറാനെതിരെ ഉപരോധം നീട്ടണം: ചൈനയുടെയും റഷ്യയുടെയും മേൽ സമ്മർദം ശക്തമാക്കി യുഎസ്
തെഹ്റാൻ: 2015ലെ ആണവ കരാർ അടിസ്ഥാനത്തിൽ 13 വർഷമായി ഇറാനെതിരെ തുടർന്ന് വിലക്ക് വരുന്ന ഒക്ടോബറോടെ അവസാനിക്കുന്ന സാഹചര്യത്തിൽ വിലക്ക് നീട്ടാൻ യുഎസ് ശക്തമായ ശ്രമം തുടരുന്നു. ഇതിനെ എതിർക്കുന്ന റഷ്യയുടെയും ചൈനയുടെയും നിലപാടുകൾക്കെതിരെ ഭീഷണി സ്വരത്തിൽ അമേരിക്ക പ്രതികരിച്ചു. ഈ സാഹചര്യത്തിൽ ഇറാനെതിരെ പ്രമേയം പാസാക്കാൻ സുരക്ഷിതമായി ചേർന്ന് പ്രവർത്തിക്കുക എന്നതിനാണ് തങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് യുഎസ് വക്താവ് പ്രതികരിച്ചു. പ്രമേയം വെച്ചിട്ടുണ്ടെങ്കിലും റഷ്യയും ചൈനയും ഇതിനെതിരാണ്.

ഇറാനെതിരെ ഉപരോധം അവസാനിക്കരുതെന്നാണ് ആണവകരാറിൽ നിന്ന് ഏകപക്ഷീയമായി പിൻവാങ്ങിയ യുഎസ് നിരന്തരം ആവശ്യപ്പെടുന്നത്. ചൈനയും റഷ്യയും അന്താരാഷ്ട്ര സമൂഹത്തിൽ നിന്ന് വളരെ അകലെയാണെന്നും യുഎസ് പ്രതിനിധി വ്യക്തമാക്കി.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter