ഗാന്ധിവധത്തിന്റെ പുനരാവിഷ്‌കാരം; ഹിന്ദുമഹാസഭ നേതാവ് അറസ്‌ററില്‍

ഇന്ത്യയുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തില്‍ പരിഹാസമെന്നോണം ഗാന്ധി പ്രതിമക്ക് നേരെ വെടിയുതിര്‍ത്ത അഖില ഹിന്ദു മഹാസഭ നേതാവ് പൂജാ ശുകന്‍ പാണ്ഡെയെ അറസ്റ്റ് ചെയ്തു.

ഉത്തര്‍ പ്രദേശിലെ അലീഗഢില്‍ വെച്ചായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്. ശുകന്‍ പാണ്ഡെയുടെ ഭര്‍ത്താവിനെയും കേസില്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഗാന്ധിജിയെ പരിഹാസമെന്നോണം വെടിയുതിര്‍ത്ത സംഭവത്തില്‍ ഇത് വരെ 12 പേര്‍ക്കെതിരെ കേസെടുത്തു.
ഗാന്ധിജിയുടെ ഘാതകന്‍ നാഥുറാം ഗോഡ്‌സെ അനുസ്മരിച്ചും ഗാന്ധിജിയെ പരിഹസിച്ചുമാണ് ജനുവരി 30ന് ഹിന്ദുമഹാസഭ അലിഗഢില്‍ പരിപാടി സംഘടിപ്പിച്ചിരുന്നത്.
എല്ലാ കൊല്ലവും ഈ പ്രവണത  തുടരുമെന്നും ഹിന്ദു മഹസഭ ജനറല്‍ സെക്രട്ടറി മാധ്യമങ്ങളോട് പറയുകയും ചെയ്തിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter