ഖത്തർ പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള ശുഭസൂചനകൾ കണ്ടു തുടങ്ങി-  യുഎസിലെ ഖത്തര്‍ അംബാസഡര്‍
ദോഹ: തീവ്രവാദ സംഘടനകൾക്ക് പിന്തുണ നൽകുന്നു എന്ന് ആരോപിച്ച് ഖത്തറുമായി സൗദി, യുഎഇ രാജ്യങ്ങൾ നയതന്ത്ര ബന്ധം വിഛേദിച്ചതിൽ ആരംഭിച്ച ഗൾഫ് പ്രതിസന്ധിക്ക് പരിഹാരം ആകുന്നതായി സൂചന. അടുത്ത് നടന്ന അനുരഞ്ജന ചര്‍ച്ചകളിൽ പ്രതിസന്ധി പരിഹരിക്കുന്നതിലേക്കുള്ള ശുഭസൂചനകൾ കണ്ടു തുടങ്ങിയതായി യുഎസിലെ ഖത്തര്‍ അംബാസഡര്‍ മിഷല്‍ ആല്‍ഥാനി വ്യക്തമാക്കി.

"സൗദി അറേബ്യയുടെ വിദേശകാര്യമന്ത്രിയില്‍ നിന്ന് പ്രതീക്ഷനല്‍കുന്ന സൂചനകള്‍ കാണുന്നുണ്ട്. യുഎസ് സ്റ്റേറ്റ് സെക്രട്ടറി പോംപിയോയുടെ സന്ദര്‍ശനവും കുവൈത്ത് വിദേശകാര്യമന്ത്രിയുടെ പ്രസ്താവനയുമൊക്കെ ശുഭകരമാണ്. കുവൈത്തിന്റെ ശ്രമങ്ങള്‍ക്ക് സെക്രട്ടറി പോംപിയോ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അതു കൊണ്ട് തന്നെ പ്രശ്‌നം പരിഹരിക്കപ്പെടുമെന്ന കാര്യത്തില്‍ ശുഭാപ്തി വിശ്വാസമുണ്ട്", അല്‍ഥാനി പറഞ്ഞു.

വിഷയത്തില്‍ ഉള്‍പ്പെട്ട എല്ലാ കക്ഷികളും രാജ്യത്തിന്റെ പരമാധികാരം പരസ്പരം ബഹുമാനിച്ച്‌ കൊണ്ട് ചര്‍ച്ചക്ക് തയ്യാറായാല്‍ ഉപരോധം അവസാനിക്കുന്നതിന് വഴിയൊരുങ്ങുമെന്ന് പറഞ്ഞ അദ്ദേഹം ഖത്തര്‍ ചര്‍ച്ചയുടെ വാതിലുകള്‍ എപ്പോഴും തുറന്നിട്ടിരിക്കുകയാണെന്നും കൂട്ടിച്ചേര്‍ത്തു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter