25ാളം നഗരങ്ങളുടെ പേര് മാറ്റാന്‍ അനുവദിച്ച് മോദി ഭരണകൂടം
- Web desk
- Nov 12, 2018 - 05:51
- Updated: Nov 13, 2018 - 01:29
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ രാജ്യത്തെ ഇരുപത്തഞ്ചോളം നഗരങ്ങളുടെയും ഗ്രാമങ്ങളുടെയും പേര് മാറ്റാന്‍ അനുവാദം നല്കി മോദി സര്‍ക്കാര്‍. ഇതിനു പുറമെ ഇനിയും ഒരുപാട് വെസ്റ്റ് ബംഗാള്‍ അടക്കം നിരവധി പേരുകള്‍ മാറ്റാനും കേന്ദ്ര ഭരണകൂടം തയ്യാറെടുക്കുന്നുണ്ട്.
അലഹാബാദും ഫൈസാബാദും പേര് മാറ്റിയവയില്‍ ഏറ്റവും പുതിയതാണ്.മാറ്റുന്നവയില്‍ കൂടുതലും മുസ് ലിം നാമങ്ങളുമാണെന്ന ആക്ഷേപവും ഉയര്‍ന്നുവരുന്നുണ്ട്.വെസ്റ്റ് ബംഗാളിന്റെ പേര് ബംഗ്ലഎന്നാക്കാനാണ് കേന്ദ്ര ഗവണ്മെന്റ് ഉദ്ധേശിക്കുന്നത്.
ഇരുപത്തിയഞ്ചോളം ഗ്രാമങ്ങളുടെയും നഗരങ്ങളുടെയുംപേരുകള് മാറ്റുന്നതിന് കേന്ദ്രആരോഗ്യ മന്ത്രാലയം ഔദ്യോഗികമായ സമ്മതം നല്‍കിയെന്ന് അധികൃതര്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.
അലഹാബാദിന്റെ പേര് പ്രയാഗ്രാജ് എന്നും ഫൈസാബാദ് അയോധ്യ എന്നും പുന നാമകരണം ചെയ്യാനുള്ള തീരുമാനം യു.പി സര്‍ക്കാറില്‍ നിന്ന് മന്ത്രാലയത്തിന് ഇത് വരെ ലഭിച്ചില്ലെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
ഈ റമദാനിൽ നിങ്ങൾ ഉദ്ദേശിച്ചത് പോലെ ഖുർആൻ പാരായണവും മറ്റു ഇബാദത്തുകളും ചെയ്യാൻ നിങ്ങൾ എന്ത് വഴിയാണ് സ്വീകരിക്കുന്നത് .
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment