ലോകത്തെ സ്വാധീനിച്ച 500 മുസ്‌ലികളില്‍ 'വുമണ്‍ ഓഫ് ദി ഇയറാ'യി ഷാഹീന്‍ബാഗ് ദാദി  ബില്‍കീസ് ബാനു

2021ലെ ലോകത്തെ സ്വാധീനിച്ച 500 മുസ്‌ലിംകളില്‍ ഇടം നേടി ഷാഹീന്‍ ബാഗ് സമര നായിക ബില്‍കീസ് ബാനു. പേഴ്‌സണ്‍സ് ഓഫ് ദി ഇയറില്‍ വുമണ്‍ ഓഫ് ദി ഇയര്‍ ആയാണ് ബില്‍കീസ് ബാനുവിനെ തെരഞ്ഞെടുത്തിരിക്കുന്നത്. മാന്‍ ഓഫ് ദി ഇയറായി ചൈനയില്‍ നിന്നുള്ള ഇല്‍ഹാം തോതിയാണ് തെരഞ്ഞെടുത്തിരിക്കുന്നത്.

ജോര്‍ദാന്‍ ആസ്ഥാനമായുള്ള റോയല്‍ ഇസ്‌ലാമിക് സ്ട്രാറ്റജിക് സ്റ്റഡീസ് സെന്ററാണ് വര്‍ഷം തോറും ലോകത്തെ സ്വാധീനിച്ച 500 മുസ്‌ലികളെ തെരഞ്ഞെടുത്ത് പ്രസിദ്ധീകരിക്കാറുള്ളത്.യു.എസിലെ ജോര്‍ജ്ജ് ടൗണ്‍ സര്‍വകലാശാലയിലെ പ്രിന്‍സ് അല്‍ വലീദ് ബിന്‍ തലാല്‍ സെന്റര്‍ ഫോര്‍ മുസ്‌ലിം ക്രിസ്ത്യന്‍ അണ്ടര്‍സ്റ്റാന്‍ഡിംഗിന്റെ സഹകരണത്തോടെയാണ് സെന്റര്‍ ലിസ്റ്റ് സമാഹരിച്ച് പുറത്തിറക്കാറുള്ളത്.

ലോകത്തെ സ്വാധീനം ചെലുത്തിയ 100 പേരെ ടൈം മാഗസിന്‍ തെരഞ്ഞെടുത്തപ്പോള്‍ അതിലും ഷാഹീന്‍ ബാഗ് സമരനായിക ദാദി  ബില്‍കീസ് ബാനു ഇടംപിടിച്ചിരുന്നു.

തുര്‍ക്കി പ്രസിഡണ്ട് റജിബ് തയ്യിബ് ഉര്‍ദുഗാന്‍, സഊദിയിലെ സല്‍മാന്‍ രാജാവ്, ഇറാനിലെ  ആയത്തുല്ല അലി ഖാംനഇ, ജോര്‍ദാന്‍ രാജാവ് അബ്ദുല്ല രണ്ടാമന്‍, ജസ്റ്റിസ് ശൈഖ് മുഹമ്മദ് ത്വഖി ഉസ്മാനി തുടങ്ങിയവരാണ് ലിസ്റ്റില്‍ ഇടംപിടിച്ച ആദ്യ അഞ്ചുപേര്‍.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter