തിന്മ തുടച്ചുനീക്കലാണ് തങ്ങളുടെ ഉത്തരവാദിത്വം: സഊദി മന്ത്രി

ജനങ്ങളുടെ അടുത്തുനിന്നുള്ള തിന്മ തുടച്ചുനീക്കലാണ് തങ്ങളുടെ ഉത്തരവാദിത്വമെന്ന് സഊദി അറേബ്യ മതകാര്യ വകുപ്പ് മന്ത്രി ഡോ. അബ്ദുലത്തീഫ് അശ്ശൈഖ് വ്യക്തമാക്കി.

അറബ് വസന്തം പോലോത്ത വിപ്ലവങ്ങള്‍ മുസ്‌ലിംകള്‍ക്കും അറബ് സമൂഹത്തിനും ഏറെ വിനാശകരമാണെന്നും അദ്ധേഹം വ്യക്തമാക്കി.
ജനങ്ങളുടെ അടുത്തുനിന്നുള്ള തിന്മകള്‍ നീക്കങ്ങള്‍ ചെയ്യലാണ് ഉത്തരവാദിത്വമെന്നും കൊലപാതകങ്ങളും വൈകാരികമായ പ്രതിഷേധങ്ങളും രാഷ്ട്രത്തിനും സമൂഹത്തില്‍ ഉപദ്രവം സൃഷ്ടിക്കുന്നതാണെന്നും അശ്ശൈഖ് പറഞ്ഞു.
കഴിഞ്ഞ ദിവസം കോപറേറ്റീവ് ഓഫീസില്‍ നടന്ന ഒരുപരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം.
ഇസ്‌ലാമിനെ രാഷ്ട്രീയവത്കരിക്കാന്‍ ശ്രമിക്കുന്നവരാണ് ഇസ്‌ലാമിന്റെ ശത്രുക്കള്‍ക്ക് വഴിമരുന്നിട്ട് കൊടുക്കുന്നതെന്നും അദ്ധേഹം പ്രതികരിച്ചു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter