സുന്നി ഐക്യം; ഒരുചുവട്  കൂടി മുന്നോട്ട് വെച്ച് സമസ്ത

സുന്നി ഐക്യം വിഷയത്തില്‍ ഒരു ചുവട് കൂടി മുന്നോട്ട് വെച്ച് സമസ്ത. സമസത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ മെമ്പറും ദാറുല്‍ ഹുദാ ഇസ് ലാമിക് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലറും കൂടിയായ ഡോ.ബഹാഉദ്ധീന്‍  നദ്‌വി വ്യാജ കേശ വിഷയത്തില്‍ നിലാപാട് വ്യക്തമാക്കിയതോടെയാണ് ഐക്യത്തിലേക്ക് ഒന്നു കൂടി അടുത്തത്.

കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാരുടെ വ്യാജകേശം സംബന്ധിച്ച് തെളിവ് അന്വേഷിച്ച് നെതര്‍ലന്‍ഡില്‍ നിന്നും റോബേര്‍ട്ട് എന്ന ഗവേഷകന്‍ എത്തിയതാണ് ഐക്യത്തിന് പുതിയ വഴിത്തിരിവായിരിക്കുന്നത്,
പ്രവാചകരുടെ തിരുശേഷിപ്പുകളെ പഠിച്ച് പുസ്തകമെഴുതാന്‍ തയ്യാറെടുക്കുന്ന റോബര്‍ട്ട്  ഗവേഷണത്തിന്റെ ഭാഗമായാണ് കേരളത്തിലും എത്തിയത്. 
എന്നാല്‍ വ്യാജകേശത്തെ സംബന്ധിച്ചുള്ള വാര്‍ത്തകള്‍ റോബര്‍ട്ട് നേരത്തെ മനസ്സിലാക്കിയെന്നും ഡോ. ബാഹാഉദ്ധീന്‍ നദ്‌വി തന്റെ ഫൈസ് ബുക്കില്‍ കുറിക്കുന്നു.
കേശം വ്യാജമാണെന്നതിന് ഉപോല്‍പബലകമായ കുറിപ്പും കൂടി ഡോ. ബഹാഉദ്ധീന്‍ നദ്‌വി എഴുതിയ സാഹചര്യത്തില്‍ വ്യാജ കേശം ഉപേക്ഷിച്ചാല്‍ ഉടനെ ഐക്യം സാധ്യമായെന്ന് സന്ദേശമാണ് നല്‍കുന്നത്.

ഡോ.ബഹാഉദ്ധീന്‍ നദ്‌വിയുടെ നിലപാട് ഐക്യത്തിലേക്ക് അടുക്കാന്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പ്രവര്‍ത്തകരെയും അനുഭാവികളെയും സംബന്ധിച്ചെടുത്തോളം ഏറെ പ്രതീക്ഷ നല്‍കുന്നതാണ്.

ഗവേഷണത്തിന്റെ ഭാഗമായി റോബര്‍ട്ട് ദാറുല്‍ ഹുദ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി സന്ദര്‍ശിക്കുകയും ബഹാഉദ്ധീന്‍ നദ് ്‌രവിയുമായി ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയും ചെയ്തു.

 

 

ഡോ.ബഹാഉദ്ധീന്‍ നദ് വിയുടെ പോസ്റ്റിന്‍റെ പൂര്‍ണ്ണ രൂപം വായിക്കാം;

 

കേരളീയ പൊതുസമൂഹത്തിനിടയില്‍ ഏറെ വിവാദങ്ങള്‍‍‍‍ക്കും ചുടേറിയ സംവാദങ്ങള്‍ക്കും ഇടവരുത്തിയ വിഷയമായിരുന്നു കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ അവതരിപ്പിച്ച ശഅ്‌റേ മുബാറക് എന്ന വ്യാജ കേശം. 

മുംബൈയിലെ ഇഖ്ബാല്‍ ജാലിയാവാലയില്‍ നിന്നും പിന്നീട് യു.എ.ഇ പൗരനായ അഹ് മദ് ഖസ്‌റജിയില്‍ നിന്നും കൈപറ്റിയ മുടി, തിരുകേശമെന്ന പേരില്‍ നാടുനീളെ പ്രചരിപ്പിച്ചതും അത് സൂക്ഷിക്കാന്‍ നാല്‍പത് കോടി രൂപയുടെ പള്ളി പ്രഖ്യാപിച്ച് അത് നിര്‍മ്മിക്കാന്‍ പണം സ്വരൂപിച്ചതുമൊക്കെ എറെ എതിര്‍പ്പുകള്‍ക്കും കോളിളക്കങ്ങള്‍ക്കും വഴിവെക്കുകയുണ്ടായി.

ഈ കേശത്തിന്റെ ആധികാരികത പഠിക്കാനും അത് വ്യാജമാണെന്നതിനുള്ള കൂടുതല്‍ തെളിവുകള്‍ കണ്ടെത്താനും നെതര്‍ലാന്റ്‌സിലെ മുന്‍ നയതന്ത്ര ഉദ്യോഗസ്ഥനായ റോബര്‍ട്ട് വാന്‍ ലാന്‍സ്‌കോട്ട് ഇന്ന് രാവിലെ എന്നെ സമീപിച്ചിരുന്നു. പ്രവാചകന്‍ മുഹമ്മദ് നബിയെക്കുറിച്ചും ഇസ് ലാമിനെക്കുറിച്ചും കൂടുതല്‍ പഠിക്കുവാന്‍ താത്പര്യമുള്ള ഇയാള്‍ നബിയുടെ ഭൗതികാവശിഷ്ടങ്ങള്‍ ലോകത്തിന്റെ ഏതെല്ലാം ഭാഗത്ത് സൂക്ഷിച്ചിരിക്കുന്നു എന്നതിനെ കുറിച്ചുള്ള ഗഹനമായ പഠനം നടത്തി ഗ്രന്ഥം രചിക്കാനുള്ള ഒരുക്കത്തിലാണ്. 

ചെച്‌നിയ, തുര്‍ക്കിയിലെ ഇസ്തംബൂള്‍, കോനിയ, ഇസ്രായേലിലെ ജറൂസലേം എന്നിവിടങ്ങളില്‍ ഇവ്വിഷയകമായ പഠന-ഗവേഷണങ്ങളുടെ ഭാഗമായി യാത്ര ചെയ്തിട്ടുമുണ്ട്. ഇസ്തംബൂളിലെ തോപ്കാപ്പി മ്യൂസിയത്തിലുള്ള പ്രവാചകന്റെ കേശവും വസ്ത്രങ്ങളും മോതിരവും നബി ഉപയോഗിച്ചിരുന്ന ലെതര്‍ ഉല്‍പ്പന്നങ്ങളും തന്നെ ഏറെ ആശ്ചര്യപ്പെടുത്തിയെന്നും വിവിധ രാജ്യങ്ങളിലെ പ്രവാചക തിരുശേഷിപ്പുകള്‍ തേടിയുള്ള അന്വേഷണ യാത്രയുടെ ഭാഗമായാണ് കേരളത്തിലെത്തിയതെന്നും അദ്ദേഹം പറഞ്ഞു.

കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാരുടെ പക്കലുള്ള മുടിയെ കുറിച്ചും അതിനെ ചുറ്റിപ്പറ്റി കേരളത്തിലുണ്ടായ പ്രശ്‌നങ്ങളെക്കുറിച്ചും റോബര്‍ട്ടിന് നന്നായി അറിയാം. വ്യാജകേശത്തെ കുറിച്ച് കൂടുതല്‍ ചോദിച്ചറിഞ്ഞ ഇദ്ദേഹം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായെയും, സമസ്തയില്‍ നിന്ന് കാന്തപുരം വിഘടിക്കാനുള്ള കാരണങ്ങളെയും കുറിച്ച് അന്വേഷിച്ചു. മുംബൈയിലെ കേശദാതാവായ ജാലിയാവാലയെക്കുറിച്ചും യു.എ.ഇയിലെ അഹ് മദ് ഖസ്‌റജിയെക്കുറിച്ചും കൂടുതല്‍ വിവരങ്ങള്‍ തേടി. ഖസ്‌റജിയെ അന്വേഷിച്ച് താന്‍ യു.എ.ഇയില്‍ പോയിട്ടുണ്ടെന്നും എന്നാല്‍ ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്. 

ഖസ്‌റജിയെക്കുറിച്ചും അദ്ദേഹത്തിന്റെ കുടുംബത്തെ കുറിച്ചും റോബര്‍ട്ടിനു വ്യക്തമായ വിശദീകരണങ്ങള്‍ നല്‍കിയിട്ടുണ്ട്. വ്യാജകേശ വിഷയമായി അഹ്മദ് ഖസ്‌റജിയുടെ സഹോദരന്‍ ഹസന്‍ ഖസ്‌റജി എനിക്ക് അയച്ച കത്തിന്റെ പകര്‍പ്പും റോബര്‍ട്ടിനു കൈമാറുകയുണ്ടായി. 
വ്യാജനിവേദക ശൃംഖല വായിച്ച് കേശം എഴുന്നള്ളിച്ചപ്പോള്‍ തന്നെ നാല്‍പത് കോടിയുടെ മുടിപ്പള്ളി നിര്‍മാണ പ്രഖ്യാപനം നടത്തിയതും അതിനു പിന്നീട് സ്റ്റേജില്‍ ഇഷ്ടികകള്‍ പാകി ശിലാസ്ഥാപനം നിര്‍വഹിച്ചതും എന്നാല്‍ ഇന്നുവരെയും മുടിപ്പള്ളി അജഞാതമായി കിടക്കുന്നതുമൊക്കെ റോബര്‍ട്ട് വ്യക്തമായി മനസ്സിലാക്കിയിട്ടുണ്ട്. മുടിയുടെ കൈമാറ്റ ശൃംഖല ഏതാണ് എന്ന ഒറ്റ ചോദ്യം മാത്രമേ കാന്തപുരത്തോട് ചോദിച്ചിട്ടുള്ളുവെന്നും, ഇന്നും അതേ ചോദ്യമേ ഉന്നയിക്കാനുള്ളുവെന്നും റോബര്‍ട്ടിനെ ബോധ്യപ്പെടുത്തിയിട്ടുണ്ട്.

 — 

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter