ബി.ജെ.പി ഭരണത്തില്‍ രാജ്യത്ത് നടന്നത് 45000 ദലിത് പീഡനങ്ങളെന്ന് റിപ്പോര്‍ട്ട്
- അനീസ് മുഹമ്മദ്
- Apr 27, 2017 - 08:11
- Updated: Apr 27, 2017 - 08:11
2016-17 കാലത്തിനിടയില്‍ മാത്രം രാജ്യത്ത് നടന്നത് 45,000 ദലിത് പീഡനങ്ങളാണെന്ന് കേന്ദ്ര സാമൂഹിക നീതി വകുപ്പ് മന്ത്രി രാംദാസ് അതവാലെ. ഇത് രജിസ്റ്റര്‍ ചെയ്യപ്പെട്ട കേസുകളുടെ കണക്ക് മാത്രം. എന്നാല്‍, അതിലേറെ സംഭവങ്ങള്‍ രജിസ്റ്റര്‍ ചെയ്യപ്പെടാത്തതായി ഉണ്ടാകുമെന്നത് മറ്റൊരു വിഷയം. ഇതില്‍നിന്നും വെസ്റ്റ് ബംഗാളില്‍നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് കേവലം 40 സീറ്റുകള്‍ മാത്രം.
ദലിത് പീഡനത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഈ റിപ്പോര്‍ട്ട് പുറത്ത് കൊണ്ടുവന്നിരിക്കുന്നത്. പ്രസ്തുത ഡിപ്പാര്‍ട്ട്‌മെന്റ് കൈകാര്യം ചെയ്യുന്ന ഭരണത്തിലിരിക്കുന്ന മന്ത്രി തന്നെ ഈ വിവരം പുറത്ത് വിട്ടത് ഏറെ വിരോധാഭാസം തന്നെ. രാജ്യത്ത് ബി.ജെ.പി ഭരണത്തിലേറിയത് മുതലാണ് ഇവിടെ ദലിത് പീഡനങ്ങള്‍ വര്‍ദ്ധിച്ചതെന്നാണ് ഇത് വ്യക്തമാക്കുന്നത്.
മോദി ഭരണത്തിലേറിയത് മുതല്‍തന്നെ രാജ്യത്ത് ഉയര്‍ന്നുകേട്ടത് ദലിതുകളുടെ ദീനരോദനങ്ങളാണ്. ഭരണകൂട പിന്തുണയോടെ പല കാരണങ്ങള്‍ നിര്‍മിച്ചുണ്ടാക്കി സംഘ്പരിവാര്‍ അവരെ ആക്രമിക്കുകയായിരുന്നു. ഗോ രക്ഷക് എന്ന പേരില്‍ പുതുതായി രംഗത്തുവന്ന വിഭാഗമാണ് താഴ്ന്ന ജാതിക്കാരായ ഇവരെ വല്ലാതെ ദ്രോഹിച്ചത്. ഗോവധമെന്ന ആയുധം കാട്ടി ഭരണകൂടം അവരെ പിന്തുണക്കുകയും ചെയ്തു. ചത്ത പശുവിന്റെ തോല് ഊരിയതിനുപോലും മരണത്തെ മുഖാമുഖം കാണേണ്ടിവന്നു ചില ദലിത് കുടുംബങ്ങള്‍ക്ക്. ജാതീയതയെ പ്രോത്സാഹിപ്പിക്കുന്ന ഭരണകൂടം മനുനിയമങ്ങളെ ഇന്ത്യയില്‍ നടപ്പാക്കാനുള്ള പദ്ധതിയാണ് ഇതിലൂടെ ആവിഷ്‌കരിച്ചിരുന്നത്.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment