സ്കൂള്‍ സമയമാറ്റവും ഇടതു സര്‍ക്കാരിന്റെ തിടുക്കവും
- ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി
- May 22, 2017 - 07:38
- Updated: May 22, 2017 - 07:38
പുതിയ അധ്യയന വര്‍ഷം മുതല്‍ സ്കൂള്‍ പഠനസമയം പുനഃക്രമീകരിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം ഒരിക്കലും അംഗീകരിക്കാവതല്ല. കാലങ്ങളായുള്ള പതിവ് രീതി മാറ്റാനുള്ള നിലാപടില്‍ നിന്ന് ബന്ധപ്പെട്ടവര്‍ പിന്തിരിയുകയാണ് വേണ്ടത്.
വിവിധ കാരണങ്ങള്‍ നിരത്തി അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും ഗുണനിലവാരം ഉയര്‍ത്തുക എന്ന ലക്ഷ്യമാണ് സര്‍ക്കാര്‍ ഇതിനായി ഉന്നയിക്കുന്നത്. കാലങ്ങളായി മുസ്ലിം സമുദായം നടത്തിപ്പോരുന്ന മദ്രസാ സംവിധാനത്തിന് തകര്‍ച്ച സംഭവിക്കാനും പതിനഞ്ച് ലക്ഷത്തിലേറെ മുസ്ലിം വിദ്യാര്‍ത്ഥികളുടെ മതപഠനത്തിന് വിഘാതമാവാനും ഈയൊരു നീക്കം കാരണമാവും.
ഔപചാരിക വിദ്യാഭ്യാസത്തോടൊപ്പം ന്യൂനപക്ഷങ്ങള്‍ സ്വന്തമായി നടത്തിവരുന്ന ധാര്‍മിക വിദ്യാഭ്യാസ പ്രക്രിയയുടെ സംരക്ഷണം കൂടി സര്‍ക്കാറിന്റെ ഉത്തരവാദിത്വമാണ്. മുസ്ലിംകളുടെ മൗലികാവകശമായ മതപഠനം നിര്‍ത്തലാക്കാനുള്ള നിഗൂഢ നീക്കങ്ങള്‍ തീവ്ര ഇടതുചിന്താഗതിക്കാരുടെ കാലങ്ങളായുള്ള ആവശ്യമാണ്. അത് തിരിച്ചറിയേണ്ടതുണ്ട്.
കഴിഞ്ഞ ഇടതു സര്‍ക്കാറിന്റെ കാലത്തും ഇത്തരമൊരു ശ്രമമുണ്ടായിരുന്നു. എന്നാല്‍, മുസ്ലിം സംഘടനകളുടെ ഒറ്റക്കെട്ടായ ശക്തമായ പ്രക്ഷോഭം കാരണമായിരുന്നു അന്ന് തീരുമാനം മാറ്റിയത്. മദ്രസാ സംവിധാനത്തെ പ്രതികൂലമായി ബാധിക്കുന്ന തരത്തില്‍ സ്കൂള്‍ സമയമാറ്റത്തിന് സര്‍ക്കാര്‍ ശ്രമിക്കുകയാണെങ്കില്‍ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ ആലോചിക്കേണ്ടി വരുന്നതാണ്. കേരളം ഇത് പല തവണ കണ്ടതുമാണ്.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
ഈ റമദാനിൽ നിങ്ങൾ ഉദ്ദേശിച്ചത് പോലെ ഖുർആൻ പാരായണവും മറ്റു ഇബാദത്തുകളും ചെയ്യാൻ നിങ്ങൾ എന്ത് വഴിയാണ് സ്വീകരിക്കുന്നത് .
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment