അഹ്‍മദ് ബ്നു ഹൻബലി(റ)നെ അല്ലാഹു അപമാനിച്ചില്ല
- അബ്ദുല്‍ ജലീല്‍ഹുദവി ബാലയില്‍
- Aug 27, 2020 - 11:20
- Updated: Aug 27, 2020 - 11:20
(സൂഫീ കഥ – 45)
ബഗ്ദാദിൽ മുഅ്തസിലതിന് അധികാരം ലഭിച്ചു. ഖുർആൻ സൃഷ്ടിയാണെന്ന് ഇമാം അഹ്‍മദ് ബ്ന് ഹൻബലി(റ)നെ കൊണ്ട് അംഗീകരിപ്പിക്കണമെന്നായി അവർക്ക്. അതിന് വഴങ്ങാത്ത ഇമാമിനെ അവർ ബന്ധിയാക്കി ജയിലിലടച്ചു. ഇമാമിനു പ്രായമായിരുന്നു. ഇമാം അവശനുമായിരുന്നു. അവർ ഇമാമിന്‍റെ കൈകൾ അവിടെയുള്ള ദണ്ഢിൽ ബന്ധിച്ചു. ചാട്ട കൊണ്ട് ആയിരം അടിച്ചു. ഖുർആൻ സൃഷ്ടിയാണെന്ന് പറയണമെന്നതായിരുന്നു അവരുടെ ആവശ്യം. പക്ഷേ, ഇമാമൊരിക്കലും അത് പറഞ്ഞില്ല.
ഈ ശിക്ഷാമുറകൾക്കിടയിൽ ഇമാമിന്‍റെ തുണിയുടെ കെട്ടഴിഞ്ഞുപോയി. അവരുടെ രണ്ടു കൈകളും ബന്ധിക്കപ്പെട്ടിരിക്കുകയാണു താനും. അപ്പോൾ വേറെ രണ്ടു കൈകൾ പ്രത്യക്ഷപ്പെട്ടു. അവ തുണി വീഴാതെ അരയിൽ കെട്ടിയുറപ്പിച്ചു. ഈ ദൃഷ്ടാന്തം കണ്ടപ്പോൾ അവർ അടിയും മറ്റു ശിക്ഷകളും നിർത്തിവെച്ചു.
ഈ സമയത്ത് ഏറ്റ മുറിവുകളായിരുന്നു അവരുടെ മരണ ഹേതു.
കശ്ഫ് - 329
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment