ഐഎഎസ്, ഐപിഎസ് തസ്തികയിലെ മുസ്‌ലിം പ്രാതിനിധ്യം: 'യുപിഎസ്‌സി ജിഹാദ്' പരാമർശം നടത്തിയ സുദര്‍ശന്‍ ടിവിക്കെതിരെ ഐപിഎസ് അസോസിയേഷൻ
ന്യൂഡല്‍ഹി: ഐഎഎസ്, ഐപിഎസ് തസ്തികയിലേക്ക് മുസ്‌ലിം സമുദായത്തില്‍ നിന്ന് കൂടുതല്‍ പേര്‍ തിരഞ്ഞെടുക്കപ്പെടുന്നത് രാജ്യത്തിന് ദോഷകരമാണെന്നും അതിനു പിന്നില്‍ 'യുപിഎസ്‌സി ജിഹാദാ'ണെന്നും വർഗീയ പ്രചരണം നടത്തിയ സുദര്‍ശന്‍ ടിവിക്കെതിരെ ഐപിഎസ് അസോസിയേഷൻ രംഗത്ത്.

മുസ്‌ലിംകളില്‍ നിന്ന് കൂടുതല്‍ പേര്‍ യുപിഎസ്‌സി പരീക്ഷയില്‍ തിരഞ്ഞെടുക്കപ്പെടുന്നത് ഗൂഢാലോചനയുടെ ഫലമാണെന്നുമുള്ള സുദര്‍ശന്‍ ടിവി എഡിറ്റര്‍ ഇന്‍ ചീഫിന്റെ പ്രസ്താവനയെ ഐപിഎസ് അസോസിയേഷൻ വിമർശിച്ചു. സുദര്‍ശന്‍ ടിവി എഡിറ്റര്‍ ഇന്‍ ചീഫ് സുരേഷ് ചാവ്ഹന്‍കെയുടെ രീതി വര്‍ഗീയവും ഉത്തരവാദിത്തരഹിതവുമായ പത്രപ്രവര്‍ത്തനത്തിന് ഉദാഹരണമാണെന്നും അസോസിയേഷന്‍ ട്വീറ്റ് ചെയ്തു.

''സിവില്‍ സര്‍വീസിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവരെ ലക്ഷ്യമിട്ട് സുദര്‍ശന്‍ ടിവിയില്‍ ഒരു വാര്‍ത്ത പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. വര്‍ഗീയവും ഉത്തരവാദിത്തരഹിതവുമായ പത്രപ്രവര്‍ത്തനത്തിന് ഉദാഹരണമാണ് ഇത്'' അസോസിയേഷന്റെ ട്വീറ്റിൽ പറഞ്ഞു. വ്യാജ വാർത്ത പുറത്തുവിട്ടതിന് ചാനലിനും അതിന്റെ എഡിറ്റര്‍ക്കുമെതിരേ പരാതി നല്‍കുമെന്ന് ആര്‍ടിഐ ആക്റ്റിവിസ്റ്റ് സാകേത് ഗോഖലെ ട്വീറ്റ് ചെയ്തു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter