ഖത്തറിന് മുമ്പില്‍ വെച്ച ഉപാധികള്‍ പ്രകോപനം സൃഷ്ടിക്കുന്നതെന്ന് ജര്‍മനി
- Web desk
- Jun 27, 2017 - 15:06
- Updated: Jun 28, 2017 - 07:56
ഉപരോധം നിറുത്തിവെക്കാന്‍ അയല്‍ രാഷ്ട്രങ്ങള്‍ ഖത്തറിന് മുമ്പില്‍ വെച്ച ഉപാധികള്‍ തീര്‍ത്തും പ്രകോപനപരമെന്ന് ജര്‍മന്‍ വിദേശകാര്യമന്ത്രി സിഗ്മര്‍ ഗബ്രിയേല്‍ .ബെര്‍ലിനില്‍ യൂറോപ്യന്‍ കൗണ്‍സിലര്‍മാരുടെ ഒരു സെമിനാറില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം.
ഖത്തറിന് മുന്നില്‍ സമര്‍പ്പിച്ച ഉപാധികള്‍ എല്ലാം അനുസരിക്കാന്‍ തീര്‍ത്തും ബുദ്ധിമുട്ടാണെന്നും അദ്ധഹം വിശദീകരിച്ചു.
സഊദി, ബഹറൈന്‍, യു.എ.ഇ, ഈജിപ്ത് തുടങ്ങിയ രാഷ്ട്രങ്ങള്‍ കുവൈത്തിന്റെ മധ്യസ്ഥതയില്‍ 13 ഉപാധികളാണ് ഖത്തറിന് മുന്നില്‍ വെച്ചിരുന്നത്. ഈ ഉപാധികള്‍ അപ്രായോഗികവും യുക്തിരഹിതവും പ്രവര്‍ത്തയോഗ്യമല്ലാത്തതുമാണെന്ന് നേരത്തെ തന്നെ ഖത്തര്‍ പ്രതികരിച്ചിരുന്നു.
ഈ ഉപാധികള്‍ അംഗീകരിക്കുന്നില്ലെങ്കില്‍ ഖത്തറിനെ പൂര്‍ണമായും ബഹിഷ്‌കരിക്കുമെന്ന് ബഹറൈന്‍ ആദ്യം തന്നെ പരസ്യ പ്രസ്താവനയുമായി രംഗത്ത് വന്നിരുന്നു.
കഴിഞ്ഞ ജൂണ്‍ 5 നാണ് അറബ് രാഷ്ട്രങ്ങള്‍ ഖത്തറുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിക്കുന്നത്. സഊദി അറേബ്യ, യു.എ. ഇ, ബഹറൈന്‍, ഈജിപ്ത് യമന്‍, മൗറീത്യാനിയ, കോമറോസ് തുടങ്ങിയ രാഷ്ട്രങ്ങളാണ് ഖത്തര്‍ തീവ്രവാദത്തെ അനുകൂലിക്കുന്നുവെന്ന് ആരോപിച്ച് ബന്ധം വിച്ഛേദിച്ചത്. എന്നാല്‍ ഖത്തര്‍ ആരോപണങ്ങളെ പൂര്‍ണമായും നിഷേധിച്ചിരുന്നു.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment