ഡല്‍ഹി ഹൈക്കോടതി ജഡ്ജിന് സ്ഥലം മാറ്റം: രൂക്ഷ വിമർശനവുമായി പ്രിയങ്ക ഗാന്ധി
ന്യൂഡല്‍ഹി: പൗരത്വഭേദഗതി നിയമത്തിനെതിരെ സംഘപരിവാർ അഴിച്ചുവിട്ട കലാപം ആളിക്കത്തിച്ച ബിജെപി നേതാക്കൾക്കെതിരെ കേസെടുക്കണമെന്ന് ഉത്തരവിട്ട ഡല്‍ഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എസ്. മുരളീധറിനെ പഞ്ചാബ് ഹരിയാന ഹൈക്കോടതിയിലേക്ക് സ്ഥലംമാറ്റിയ നടപടിയെ വിമര്‍ശിച്ച്‌ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി രംഗത്ത്. ഡല്‍ഹിയിലെ കലാപ കേസ് പരിഗണിച്ച ജഡ്ജി, കപില്‍ മിശ്രയും കേന്ദ്ര മന്ത്രിയും അടക്കം നാല് ബിജെപി നേതാക്കളുടെ വിദ്വേഷ പ്രസംഗത്തിനെതിരെയാണ് നടപടി നിര്‍ദേശിച്ചത്. ഇതിന് പിന്നാലെയാണ് അര്‍ദ്ധരാത്രി ജസ്റ്റിസ് മുരളീധറിനെ സ്ഥലം മാറ്റിയുള്ള ഉത്തരവ് പുറത്തിറങ്ങിയത്. ഈ നടപടി അപ്രതീക്ഷിതമല്ലെന്നും. ഈ സ്ഥലം മാറ്റ ഉത്തരവില്‍ ഞെട്ടലല്ല മറിച്ച് നാണക്കേടാണ് തോന്നുന്നതെന്നും പ്രിയങ്ക പ്രതികരിച്ചു. അതേസമയം, ജഡ്ജിയുടെ സ്ഥലംമാറ്റ നടപടിയെ വിമര്‍ശിച്ച്‌ കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരിയും നേരത്തെ രംഗത്ത് വന്നിരുന്നു. അദ്ദേഹത്തെ സ്ഥലം മാറ്റിയതില്‍ വ്യക്തമായ കാരണം ഇല്ലെന്നും അധികാരത്തില്‍ മത്ത് പിടിച്ച സര്‍ക്കാറിന്റെ ധാര്‍ഷ്ട്യമാണ് ഈ സംഭവം ചൂണ്ടിക്കാട്ടുന്നതെന്നും അദ്ദേഹം പറഞ്ഞു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter