റോഹിങ്ക്യ കൂട്ടക്കൊല മ്യാന്മര്‍ സൈനിക മേധാവി കുറ്റക്കാരനെന്ന് യു.എന്‍

ലോകത്തെ നടുക്കിയ റോഹിങ്ക്യന്‍ കൂട്ടക്കൊലയില്‍ മ്യാന്മര്‍ സൈനിക മേധാവി കുറ്റക്കാരനെന്നും ഉടനെ അറസ്റ്റ് ചെയ്യണമെന്നും ഐക്യരാഷ്ട്രസഭ. ഐക്യരാഷ്ട്രസഭ മനുഷ്യാവകാശ വിഭാഗം പ്രത്യേക ഉദ്യോഗസ്ഥ യാങ്ങ് ലീ ആണ് റോഹിങ്ക്യന്‍ മുസ്‌ലിം കൂട്ടകക്കൊലയില്‍ മ്യാന്മര്‍സൈനിക മേധാവിയെ അറസ്റ്റ് ചെയ്യണമെന്ന് പ്രതികരിച്ചത്.

അഭയാര്‍ത്ഥികളെ നാട്ടിലേക്ക് തിരിച്ചയക്കുംമുമ്പ് കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരല്‍ അത്യാവശ്യമാണെന്നും യാങ്ങ് ലീ പറഞ്ഞു.
മ്യാന്മര്‍ സൈനിക മേധാവി മിന്‍ ആന്‍ ലൈങ്ങും മറ്റു സൈനിക ഉദ്യോഗസ്ഥരും റാകൈനില്‍ നടന്ന കൂട്ടക്കൊലയില്‍ കുറ്റക്കാരാണ്. ഇവരെയുദ്ധ കുറ്റം ചുമത്തി അറസ്‌ററ് ചെയ്യണം. യാങ്ങ ലീ ആവശ്യപ്പെട്ടു.
അഭയാര്‍ത്ഥി ക്യാമ്പുകളില്‍ കഴിയുന്ന  റോഹിങ്ക്യകളുമായി ലീ നേരത്തെ പലതവണ കൂടിക്കാഴ്ച നടത്തിയിരുന്നു. മ്യാന്മര്‍ സര്‍ക്കാര്‍ ഇത്‌വരെയും ലീക്ക് രാജ്യത്തേക്ക് പ്രവേശനം അനുവദിച്ചിട്ടില്ല.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter