നോമ്പ് - സൂഫീ വായനകളിലൂടെ (ഭാഗം-05)ബഹുമാനപ്പെട്ട സൂഫികൾ, ആരാധനകളുടെ ബാഹ്യപ്രകടനങ്ങൾക്കും അത്തരം വിധികളും രീതിശാസ്ത്രങ്ങൾക്കുമപ്പുറം അവ ആത്മീയ സംസ്കരണത്തിൽ വഹിക്കുന്ന പങ്കുകളേയും അവയിലെ ആത്മീയ പരിപ്രേക്ഷ്യങ്ങളെയും വിഷയമാക്കി രചനകൾ നടത്തിയിട്ടുണ്ട്. ആ രീതിയിൽ നോമ്പും ചില സൂഫി രചനകളിൽ ഇടം നേടിയിട്ടുണ്ട്. അവയിൽ ഏതാനും ചിലത് പരിചയപ്പെടുത്താനാഗ്രഹിക്കുന്നു. അവരതിനെ നോമ്പിന്‍റെ ഹഖീഖത് എന്ന് വിളിക്കാനാണ് ആഗ്രഹിക്കുന്നത്.
-=<(*****)>=-

ഇമാം അബൂ അബ്ദിർറഹ്‍മാൻ അസ്സുലമീ (റ), ഹഖാഇഖുത്തഫ്സീറിൽ فمن شهد منكم الشهر فليصمه എന്ന ഖുർആൻ വാചകം വിശദീകരിക്കുന്നതിങ്ങനെയാണ്.
അല്ലാഹു പറയുന്നു: ആരെങ്കിലും എന്നെയും എന്‍റ കൽപനയും ദർശിച്ചുവെങ്കിൽ അവൻ അവന്‍റെ ആയുഷ്കാലമത്രയും എന്നോട് എതിരു പ്രവർത്തിക്കാതെ നോമ്പെടുക്കട്ടെ. ആരെങ്കിലും ഈ മാസത്തിനു അതിന്‍റെ മഹത്ത്വം മുൻനിർത്തി സാക്ഷിയായാൽ അവൻ ആ മാസത്തിൽ തന്‍റെ ദേഹേഛകളെ പിടിച്ചുവെക്കട്ടെ. തന്‍റെ കർമ്മങ്ങളുടെയും നോമ്പിന്‍റെയും പ്രാധാന്യം കണക്കിലെടുത്ത് ഈ മാസത്തിനു സാക്ഷിയായാൽ അല്ലാഹുവിനു അവൻ ഭക്ഷണ-പാനീയങ്ങൾ ഒഴിവാക്കുന്നതിൽ ഒരാവശ്യവുമില്ല.
-=<(*****)>=-
നോമ്പിനെ സംബന്ധിച്ചുള്ള സൂഫീ വായനകളിൽ ഏതാനും ചിലതാണ് മുകളിൽ നൽകിയത്. ഇപ്രകാരം ഒട്ടനവധി സൂഫീ വിശദീകരണങ്ങളും സൂചനാ വ്യാഖ്യാനങ്ങളും കണ്ടെത്താനാവും. നോമ്പിന്‍റെ ആത്മീയ വശം പൂർണമായും ഉൾകൊണ്ട് അത് അനുഷ്ഠിക്കാൻ നാഥൻ അനുഗ്രഹിക്കട്ടെ.

Related Posts

Leave A Comment

ASK YOUR QUESTION

Voting Poll

Get Newsletter